നിവിനും ശൃന്ദയും വീണ്ടും ഒന്നിക്കുന്നു

ക്രിക്കറ്റ് ആരാധകനായ ഭര്‍ത്താവിനോട് മുറിയിലെ ചുമരില്‍ പതിച്ചിരിക്കുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ചിത്രം നോക്കി ഇതാരാ ചേട്ടായെന്ന് ചോദിച്ച സുശീലയെ മലയാളികള്‍ക്ക് അത്രപെട്ടന്നൊന്നും മറക്കാന്‍ സാധിക്കില്ല. ആ രമേശനും ഭാര്യ സുശീലയും വീണ്ടും ഒന്നുകൂടി ഒരുമിച്ചിരുന്നെങ്കിലെന്നു ആഗ്രഹിക്കാത്തവര്‍ കാണില്ല. പറഞ്ഞുവരുന്നത് നിവിന്‍ പോളിയേയും നടി ശൃന്ദയേയും കുറിച്ചാണ്.
പ്രേമം താരം അല്‍ത്താഫിന്റെ പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലാണ് ഇരുവരും വീണ്ടും വരുന്നത്. ഏറെ സസ്‌പെന്‍സ് നിറഞ്ഞ ഒരു കുടുംബകഥയാണ് അല്‍ത്താഫ് പറയുന്നത്. എബ്രിഡ്‌ഷൈന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് 1983 ന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നത് ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയും അഹാന കൃഷ്ണകുമാറുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍പോളി നിര്‍മ്മിക്കുന്ന ചിത്രം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























