വിനീതിന്റെ നായികയായി ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍

വിനീതിന്റെ നായികയായി ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ എത്തുന്നതായി റിപ്പോര്‍ട്ട്. രാജ്കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ഗുണ്ടൂര്‍ ടാക്കീസിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ സണ്ണി തയ്യാറായതായാണ് റിപ്പോര്‍ട്ട്. ഇതിനായി സംവിധായകന്‍ സണ്ണിയെ സമീപിക്കുകയും കരാരില്‍ ഒപ്പിടുകയും ചെയ്തുവെന്നാണ് കേള്‍ക്കുന്നത്.
ശ്രദ്ധാ ദാസ്, വിനീത്, ബ്രഹ്മാനന്ദം, നരേഷ്, അതിഥി സിങ് എന്നിവര്‍ക്കൊപ്പം സണ്ണി ചെയ്യുന്ന കഥാപാത്രം തികച്ചും വ്യത്യസ്തമാണെന്നാണ് വിവരം.
സണ്ണി ലിയോണിന്റെ കരിയറില്‍ ഇതുവരെ ലഭിക്കാത്ത ഒരു കഥാപാത്രം ആണെന്നും റിപ്പോര്‍ട്ടുണ്ട്. കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള സിനിമയാണ് ഇത്.
https://www.facebook.com/Malayalivartha
























