വിദ്യയെ മലയാളം പഠിപ്പിക്കാന്‍ എത്തിയ താരം

മലയാളത്തിലെ പ്രിയ എഴുത്തുകാരി കമല സുരയ്യ ആകാന്‍ വിദ്യാ ബാലന്‍ വരുന്നത് എല്ലാവരും അറിഞ്ഞു കഴിഞ്ഞതാണ്. ഇപ്പോഴിത ചിത്രത്തിനായി താരം മലയാളം പഠിക്കുന്ന തിരക്കിലാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി അറുപതു ദിവസത്തെ ഡേയ്റ്റാണു താരം നല്‍കിരിക്കുന്നത്.
ചിത്രീകരണം തുടങ്ങും മുമ്പ് മലയാളം പഠിച്ചെടുക്കാനുള്ള കഠിനമായ പരിശ്രമത്തിലാണു വിദ്യായിപ്പോള്‍. വിദ്യയെ മലയാളം പഠിപ്പിക്കാനായി കമല്‍ കണ്ടെത്തിരിക്കുന്നതു മറ്റൊരു നടിയെയാണ്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യ്ത ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിലെ നായിക ശ്രീധന്യയാണു വിദ്യ ബാലനെ മലയാളം പഠിപ്പിക്കുന്നത്.
മലയാളം അക്ഷരമാലയില്‍ നിന്നാണു പഠനം ആരംഭിച്ചതെന്നും ശ്രീധന്യ പറയുന്നു. പിന്നീട് തിരക്കഥയിലുള്ള സംഭാഷണങ്ങളുടെ ഉച്ചാരണം ശരിയാക്കാന്‍ ആരംഭിച്ചു. തന്നെ മലയാളം പഠിപ്പിക്കാന്‍ പ്രെഫസര്‍ വരുന്നു എന്ന മട്ടിലായിരുന്നു വിദ്യയുടെ കാത്തിരിപ്പ് എന്ന ശ്രീധന്യ പറയുന്നു. കഹാനി 2 വിന്റെ സെറ്റില്‍ വെച്ചായിരുന്നു പ്രധാന പഠനം. പിന്നീട് വാട്ടസാപ്പില്‍ വോയ്‌സ് നോട്ട് അയച്ചുകൊടുക്കുമായിരുന്നു. അടുത്തയാഴ്ച വീണ്ടും ക്ലാസ് ആരംഭിക്കുമെന്നു ശ്രീധന്യ പറഞ്ഞു.
https://www.facebook.com/Malayalivartha
























