Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളിയാക്കുന്നവര്‍ കൈയ്യടിക്കുന്നു... ഒരു കട്ടന്‍ ചായയ്ക്കും രണ്ട് പഫ്‌സിനും കൂടി 680 രൂപ ഈടാക്കിയ കോഫീ ഷോപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

06 OCTOBER 2016 09:45 PM IST
മലയാളി വാര്‍ത്ത

അനുശ്രീയില്‍ നിന്ന് ഒരു കട്ടന്‍ ചായയ്ക്കും രണ്ട് പഫ്‌സിനും കൂടി 680 രൂപ ഈടാക്കിയ കോഫീ ഷോപ്പിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഭക്ഷണശാലയ്‌ക്കെതിരെയാണ് അന്വേഷണം.

എയര്‍പോര്‍ട്ട് ഡയറക്ടര്‍, കിച്ചണ്‍ റസ്‌റ്റോറന്റ് മാനേജര്‍, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മീഷന്‍, ലീഗല്‍ മെട്രോളജി കമ്മീഷണര്‍ എന്നിവര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേസ് നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസിന്റേതാണ് ഉത്തരവ്.

ഭക്ഷണശാലയുടെ കൊള്ളയ്‌ക്കെതിരെ സെപ്റ്റംബര്‍ 23ന് അനുശ്രീ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വന്‍ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊള്ളവില ഈടാക്കിയ ഭക്ഷണശാലയിലെ ബില്ല് സഹിതമാണ് അനുശ്രീ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പഫ്‌സ് ഒന്നിന് 250 രൂപ, കട്ടന്‍ ചായയ്ക്ക് 80 കാപ്പിക്ക് 100. ആകെ രണ്ട് പഫ്‌സിനും ഒരു കാപ്പിക്കും ഒരു കട്ടന്‍ ചായയ്ക്കും കൂടി 680 രൂപയാണ് അനുശ്രീയില്‍ നിന്ന് ഈടാക്കിയത്.

അതേസമയം അനുശ്രീയെ പലരും കളിയാക്കിയിരുന്നു. വിമാനത്താവളത്തിലെ ഭക്ഷണത്തിന്റെ വില അറിയുമായിരുന്നില്ലേ എന്നായിരുന്നു പലരുടേയും കളിയാക്കല്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (1 minute ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (18 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (30 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (42 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (53 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

Malayali Vartha Recommends