മോണിക ഗുര്‍ഡെയുടെ കൊലപാതകം ഒരാള്‍ അറസ്റ്റില്‍

സുഗന്ധ ദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശിയായ രാജ്കുമാര്‍ സിങ് എന്നയാളാണു അറസ്റ്റിലായത്.
ബംഗളുരുവിലെ കോട്ടണ്‍പേട്ടില്‍ ഒരു ലോഡ്ജില്‍ വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുര്‍ഡെയുടെ മരണശേഷവും അവരുടെ എടിഎം കാര്‍ഡുപയോഗിച്ച് രാജ്കുമാര്‍ സിങ് പണം പിന്‍വലിച്ചിരുന്നു. ഇതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്.
മഹാരാഷ്ട്രയിലെ ഒറു എടിഎമ്മില്‍ നിന്നാണ് ഇയാള്‍ പണം പിന്‍വലിച്ചത്.കഴിഞ്ഞ ദിവസമാണ് ഗോവയിലെ വീട്ടില്‍ കൈയും കാലും കെട്ടിയിട്ട് നഗ്‌നമായ നിലയില്‍ മോണിക ഗുര്‍ഡെയുടെ മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ മോണിക്ക ജൂലൈയിലാണ് സാന്‍ഗോള്‍ഡയില്‍ താമസം തുടങ്ങിയത്.
https://www.facebook.com/Malayalivartha
























