മലയാളത്തില്‍ സെക്‌സിയാകാന്‍ രാജശ്രീ വരുന്നു

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന സെക്‌സി ദുര്‍ഗ്ഗ എന്ന ചിത്രത്തില കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഹരം എന്ന ചിത്രത്തിലൂടെ പരിചിതയായ ബോളിവുഡ് സുന്ദരി രാജശ്രീ ദേശ്പാണ്ഡെ.
ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സംവിധായകനാണ് സനല്‍. ദുര്‍ഗ എന്ന കേന്ദ്ര കഥാപാത്രമായാണ് രാജശ്രീ എത്തുന്നത്. കേരളത്തില്‍ ജീവിക്കുന്ന നാടന്‍ ഹിന്ദി സ്ത്രീയാണ് ദുര്‍ഗ. സമൂഹവുമായി ദുര്‍ഗ നടത്തുന്ന ജീവിത പോരാട്ടങ്ങളാണ് കഥാതന്തു.
മലയാളം തന്നെ മോഹിപ്പിക്കുന്നത് കൊണ്ടല്ല അഭിനയിക്കുന്നത്. എപ്പോഴും സിനിമയാണ് മോഹിപ്പിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുക മാത്രമാണ് ലക്ഷ്യം. സനല്‍ കുമാര്‍ ശശിധരന്റെ മേക്കിങ് സ്‌റ്റൈല്‍ വ്യത്യസ്തമാണെന്നും താരം പറയുന്നു.
സിനിമയുടെ പേരിനെതിരെ വന്ന വിവാദങ്ങളില്‍ രാജശ്രീക്ക് ഭയമൊന്നുമില്ല. ദുര്‍ഗ്ഗയ്ക്ക് കോപിഷ്ടയാകാമെങ്കില്‍ സെക്‌സിയുമാകാം എന്നായിരുന്നു പ്രതികരണം. ഇത് വെറും പേര് മാത്രമാണെന്ന് സനല്‍ കുമാറും പറയുന്നു.
https://www.facebook.com/Malayalivartha



























