Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ഒരു ടിക്കറ്റ് കിട്ടുമോ പുലിമുരുകന്‍ കാണാനാ... എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് മോഹന്‍ലാലിന്റെ വേട്ടക്കാരന്‍ മുന്നേറുന്നതിങ്ങനെ

11 OCTOBER 2016 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

വളരെക്കാലമായി നല്ലൊരു മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരുപ്പിലായിരുന്നു ആരാധകര്‍. പ്രതീക്ഷിച്ച പോലെ പുലിമുരുകന്‍ തീയറ്ററുകളെല്ലാം ഉത്സവപറമ്പുകളായി. അതിരാവിലെയു അര്‍ദ്ധരാത്രിയും ഷോകളുമായി മോഹന്‍ലാല്‍ വൈശാഖ് ചിത്രം മുന്നേറുകയാണ്. മെട്രോ നഗരങ്ങളിലെ മിക്ക തീയറ്ററുകളിലും വ്യാഴാഴ്ച്ച വരെയുള്ള ബുക്കിങ് ഫുള്ളായിക്കഴിഞ്ഞു. ഓണ്‍ലൈനില്‍ ടിക്കറ്റെടുത്ത് സിനിമ കാണണമെങ്കില്‍ ഒരാഴ്ച്ചയെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇങ്ങനെ പുലിമുരുകന്‍ ടിക്കറ്റിനായി പ്രേക്ഷകരുടെ നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. ചൂടപ്പം പോലെയാണ് ഓണ്‍ലൈനിലും തീയറ്ററിലും ടിക്കറ്റ് വിറ്റു പോകുന്നത്.

പല തീയറ്ററുകളും അതിരാവിലെയും പാതിരാത്രിയിലുമൊക്കെ സ്‌പെഷല്‍ ഷോകള്‍ വച്ചിട്ടും പ്രേക്ഷകരെ തൃപ്തരാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. 325 തീയറ്ററുകളില്‍ റിലീസായ ചിത്രം നാലാം ദിവസത്തിലേക്കെത്തുമ്പോഴും ഹൗസ്ഫുള്‍ ഷോകളുമായി നിറഞ്ഞോടുകയാണ്. മലയാളത്തില്‍ ഒരു സിനിമയ്ക്കും ലഭിക്കാത്ത അത്യുജ്ജ്വല സ്വീകരണമാണ് പുലിമുരുകന് ലഭിച്ചിരിക്കുന്നത്. കരിഞ്ചന്തയില്‍ ടിക്കറ്റിന് പൊന്നുംവിലയാണ്. ഇടക്കാലം കൊണ്ട് കരിഞ്ചന്ത മാഫിയ സജീവമായിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി എങ്ങും നെട്ടോട്ടം തുടങ്ങിയതോടെയാണ് കരിഞ്ചന്തയും ശക്തമായത്.
വ്യക്തമായ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും എല്ലാ ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകളും മുരുകന്‍ കീഴടക്കുമെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിനങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രം. മലയാളത്തിലെ ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

മൂന്ന് ദിവസം കൊണ്ട് പുലിമുരുകന്‍ നേടിയതു 12,91,71, 736 രൂപ. മുളകുപ്പാടം ഫിലിംസ് ഔദ്യോഗികമായി പുറത്തുവിട്ടതാണ് ഈ കണക്ക്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യലും മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി പിന്നിട്ട ചിത്രവും മോഹന്‍ലാലിന്റേതായി. നിലവില്‍ ഏറ്റവും വേഗത്തില്‍ 30 കോടി പിന്നിട്ട ചിത്രം മോഹന്‍ലാലിന്റെ ഒപ്പം ആണ്. ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ മലയാള സിനിമയും മോഹന്‍ലാല്‍ നായകനായ ചിത്രമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. 325 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 160 റിലീസ് കേന്ദ്രങ്ങളില് നിന്ന് മാത്രമായി 12,91,71,736 രൂപ മൂന്ന് ദിവസം കൊണ്ട് നേടി.

ആദ്യ ദിവസത്തെ കളക്ഷന്‍ 4,05,87,933, രണ്ടാം ദിനം 4,02,80,666, മൂന്നാം ദിനം 4,83,03,147 എന്നിങ്ങനെയാണ് കണക്ക്. നേരത്തെ നാല് കോടിക്ക് മുകളിലാണ് ആദ്യ ദിനകളക്ഷന്‍ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാല് കോടി അഞ്ച് ലക്ഷത്തിന് മുകളിലാണ് ആദ്യ ദിന നേട്ടം. കേരളത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ നേടിയ ചിത്രം രജനീകാന്തിന്റെ കബാലിയാണ്. കബാലിക്ക് തൊട്ടുപിന്നിലായാണ് മോഹന്‍ലാല്‍ ചിത്രം ഇനീഷ്യലില്‍ നിലയുറപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ് ഇത്. ഇതോടെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിനകളക്ഷന്‍ നേടിയ ചിത്രമായി പുലിമുരുകന്‍ മാറിയിരിക്കുകയാണ്.

കൊച്ചി മള്‍ട്ടിപ്‌ളെക്‌സില്‍ 3 ദിവസത്തെ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഗ്രോസ് കളക്ഷനായി മാറി. കബാലി മൂന്ന് ദിവസം കൊണ്ട് 81.77 ലക്ഷം നേടിയപ്പോള്‍ പുലിമുരുകന്‍ 42.85 ലക്ഷം നേടി. കേരളത്തില്‍ 160 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് പുലിമുരുകന്‍ റിലീസ് ചെയ്തത്. വരുംദിനങ്ങളില്‍ തീയറ്ററുകളുടെ എണ്ണം കൂട്ടാന്‍ സാധ്യതയുണ്ട്. കബാലി പോലും ആദ്യ ദിവസത്തെ രാത്രി ഷോകളോടെ പുറകോട്ടാണെന്നു വ്യക്തമായിരുന്നു. തിയറ്ററുകളിലെ ബുക്കിംങ് രീതി കണ്ടാണ് ഇതു വിലയിരുത്തുന്നത്. എന്നാല്‍ പുലിമുരുകന്‍ അത്തരമൊരു തളര്‍ച്ച ഒരിടത്തുപോലും കാണിക്കുന്നില്ല. ഇത്രയേറെ തിയറ്ററുകളില്‍ ഒരു സിനിമ ഗ്രാഫ് ഉയര്‍ത്തി നിര്‍ത്തുന്നതു മലയാളത്തിലെ ആദ്യ സംഭവമായിരിക്കും.

ഇന്ത്യയ്ക്ക് പുറത്ത് ചിത്രം നിലവില്‍ റിലീസ് ചെയ്തിട്ടില്ല. തമിഴ്,തെലുങ്ക്, ഹിന്ദി പതിപ്പുകളും റിലീസിന് തയ്യാറെടുക്കുകയാണ്. മിക്ക കേന്ദ്രങ്ങളിലും റിലീസ് ദിവസം മുതല്‍ ഹൗസ് ഫുള്‍ പ്രദര്‍ശനമാണ് നടക്കുന്നത്. പുലിമുരുകന്റെ കേരളത്തിന് പുറത്തെ കളക്ഷന്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി പുലിമുരുകന്‍ മാറുമെന്നാണ് ചലച്ചിത്ര ലോകത്തിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (4 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (21 minutes ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (38 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (1 hour ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (2 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (3 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (3 hours ago)

Malayali Vartha Recommends