പട്ടിണികിടക്കാന്‍ വയ്യാത്ത നിത്യ തടി കുറയ്ക്കുമോ?

സിനിമയ്ക്ക് വേണ്ടി പട്ടിണികിടക്കാനൊന്നും തന്നെകൊണ്ട് പറ്റില്ലെന്ന് പറഞ്ഞ നിത്യാ മേനോനോട് തടി കുറയ്ക്കാന്‍ പറഞ്ഞിരിക്കുകയാണ് തെലുങ്ക് സംവിധായകന്‍. എന്നാല്‍ സംവിധായകന്റെ ഈ കടുത്ത നിര്‍ദേശം തള്ളി കളയുമോ എന്നത് നമുക്ക് കണ്ടറിയാം.
നടിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ തടിച്ചിയായി തോന്നുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. അതിനാല്‍ തന്റെ ചിത്രത്തിന് എത്തുന്നതിന് മുമ്പ് തടി കുറയ്ക്കണമെന്നാണ് സംവിധായകന്‍ പറഞ്ഞത്.
വിഘ്‌നേഷ് നായകനാകുന്ന 'ആടുലു മീതു ജോഗര്‍ലു' എന്ന ചിത്രത്തിലാണ് താരത്തിന്റെ തടി പ്രശ്‌നമായിരിക്കുന്നത്. കിഷോര്‍ ആണ് സംവിധായകന്‍. തന്നേക്കാള്‍ പ്രായം കൂടിയ ആളെ പ്രണയിക്കുന്ന ചെറുപ്പക്കാരിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നിത്യ മേനോന്‍. നിത്യ മേനോന്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും തിയറ്ററില്‍ ഓടിയവയാണ്.
https://www.facebook.com/Malayalivartha























