പുലിമുരുകന്റെ ഞെട്ടിപ്പിക്കുന്ന പുതിയ മേക്കിംഗ് വീഡിയോ

തിയറ്ററുകളില്‍ വിസ്മയം സൃഷ്ടിച്ച് മുന്നേറുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ പുതിയ മേക്കിംഗ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. അതീവ സാഹസികമായി ചിത്രീകരിച്ച രംഗങ്ങളാണ് മേക്കിംഗ് വീഡിയോയില്‍ ഉള്ളത്. ചിത്രത്തിലെ പല രംഗങ്ങളിലും ഡ്യൂപ്പ് വരെയില്ലാതെ അഭിനയിക്കുന്ന മോഹന്‍ലാലിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തും.
അതേസമയം പുലിമുരുകനെ പ്രശംസിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. നൂറുകോടി ക്ലബ്ബുകളില്‍ എത്തുന്ന ആദ്യ മലയാളചിത്രം പുലിമുരുകന്‍ ആകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അടുത്തകാലത്ത് ഇന്ത്യന്‍സിനിമ കണ്ട ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രഫിയാണു ചിത്രം. പ്രിയ സുഹൃത്ത് ഉദയ കൃഷ്ണനും വൈശഖും നടത്തിയ കഠിനാധ്വാനത്തിനും അവരുടെ ആത്മവിശ്വാസത്തിനും ക്ഷമാശക്തിക്കും ബീഗ് സല്യൂട്ട് എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കെ.ജി ജോര്‍ജ് പണ്ടൊരിക്കല്‍ പറഞ്ഞ പോലെ സിനിമയ്ക്ക് ആവശ്യമുള്ള മറ്റു സാങ്കേതിക പ്രവര്‍ത്തകരേയും നടീനടന്മാരേയും വിദ്ഗ്ധമായി സംയോജിപ്പിക്കുന്ന സൂത്രശാലിയായിരിക്കണം സംവിധായകന്‍. അവരുടെ സംഭാവനകളെ സ്വതന്ത്രമായി സംയോജിപ്പിക്കുന്ന ഒരു രാസത്വരകമാവണം, സംവിധായകന്‍. ഇതൊക്കെ മോഹന്‍ലാലിനെ കഴിയു മോഹന്‍ലാലിനൊപ്പം മോഹന്‍ലാല്‍ മാത്രം എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























