മോഡല്‍ നുണപറയുകയാണെന്ന് അമേരിക്കന്‍ വെബ്‌സൈറ്റ്, വെബ്‌സൈറ്റിനെതിരെ കിം മാനനഷ്ടത്തിന് കേസ് നല്‍കി

മോഡലും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദഷ്യാനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന പരാതി വ്യാജമാണെന്ന് അമേരിക്കയിലെ ഒരു പ്രമുഖ വെബ്‌സൈറ്റ്. കിം ജനങ്ങളെ പറ്റിക്കുകയായിരുന്നെന്നും അത്തരത്തില്‍ ഒരു മോഷണം നടന്നിട്ടില്ലെന്നുമാണ് വെബ്‌സൈറ്റ് പറയുന്നത്. കിം തട്ടിപ്പുകാരിയും നുണച്ചിയുമാണെന്നും ഇന്‍ഷുറന്‍സ് നേടുന്നതിന് കെട്ടിച്ചമച്ച കള്ളക്കഥയാണ് ഇതെന്നുമാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവിടെ മോഷണം നടന്നെന്നും തനിക്കെതിരെയുള്ള പ്രചരണങ്ങളില്‍ യാതൊരു കഴമ്പില്ലെന്നുമാണ് കിമ്മിന്റെ വാദം.
വെബ്‌സൈറ്റിനെതിരെ കിം മാനനഷ്ടത്തിന് കേസ് നല്‍കിയിട്ടുണ്ട്.
കിം താമസിക്കുന്ന ഹോട്ടലില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ താരത്തെ കെട്ടിയിട്ട് ദശലക്ഷക്കണക്കിന് ഡോളറുകളും വിലപിടിച്ച ആഭരണങ്ങളും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്.
https://www.facebook.com/Malayalivartha























