ജീവിതത്തില്‍ ഏറ്റവും കടപ്പാട് എന്റെ ഭാര്യയോട്, നഗ്‌നതാ പ്രദര്‍ശനവിവാദത്തില്‍ ശ്രീജിത് രവിക്ക് പറയാനുള്ളത്

പാലക്കാട്ട് വച്ച് വിദ്യാര്‍ത്ഥികള്‍ക്കുനേരെ നഗ്‌നനതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ സംഭവത്തെക്കുറിച്ച് തുറന്നുപറച്ചില്‍ നടത്തുകയാണ് നടന്‍ ശ്രീജിത്ത് രവി. ഒരു അഭിമുഖത്തിലാണ് താനനുഭവിച്ച മാനസിക പീഡകളെക്കുറിച്ച് മനസ് തുറന്നത്.
സംഭവിച്ചതെല്ലാം സമയദോഷമായിരുന്നെന്നോ നല്ലതിനായിരുന്നോ എന്നൊന്നും പറയാറായിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ഫിലോസിഫിക്കലായി പറയാന്‍ നമ്മുക്ക് കഴിയും. അതിനുള്ള ശക്തി ദൈവം തരട്ടെയെന്നാണ് പ്രാര്‍ത്ഥന. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്കൊപ്പം നിന്നു.
ജീവിതത്തില്‍ ഏറ്റവും കടപ്പാട് എന്റെ ഭാര്യയോടാണ്. അവള്‍ക്ക് എന്നെ ഇട്ടിട്ട് പോകാമായിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ക്കിടയില്‍ കൂടെനിന്നു. ഈ ജീവിതമല്ല നമുക്ക് വേണ്ടത് എന്നവര്‍ തീരുമാനിച്ചിരുന്നെങ്കില്‍ എല്ലാം മാറിമറിഞ്ഞേനെ. ശ്രീജിത്ത് പറയുന്നു.
ഈശ്വാരവിശ്വാസിയാണോ എന്ന ചോദ്യത്തിന് ഒരു സുപ്രീം പവറില്‍ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ഈശ്വരവിശ്വാസം കാര്യമായുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പതുക്കെപതുക്കെ വലിയ വിശ്വാസിയായി. ഭാര്യ കടുത്ത വിശ്വാസിയാണ് ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. കാലം പറഞ്ഞത് എന്ന ചിത്രത്തിലാണ് ശ്രീജിത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























