പ്രണയാഭ്യര്‍ത്ഥന നടത്തിയ പെണ്‍കുട്ടിയ്ക്ക് പൃഥ്വിരാജ് നല്‍കുന്ന മാസ്സ് മറുപടിയുടെ വീഡിയോ വൈറലാകുന്നു!

പണ്ട് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന പരിപാടിയാണ് സ്റ്റുഡന്റ്സ് ഒണ്‍ലി. സിനിമതാരങ്ങള്‍ ക്യാംപസുകളിലെത്തി വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന രസകരമായ പരിപടി. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി ഇറങ്ങിയ സമയത്തെ സ്റ്റുഡന്റ്സ് ഒണ്‍ലി എപ്പിസോഡിന്റെ ക്ലിപ്പുകള്‍ ഇപ്പോള്‍ വൈറലാകുന്നു. പൃഥ്വിരാജായിരുന്നു പരിപാടിയിലെ മുഖ്യാതിഥി.
പൃഥ്വിരാജിനെയും രഞ്ജിത്തിനെയും ഇരുത്തി വിദ്യാര്‍ത്ഥിനികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ഒരു പെണ്‍കുട്ടിയുടെ രസകരമായ ചോദ്യം വന്നത്. അതിന് പൃഥ്വിരാജ് നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. പൃഥ്വിയെ ഒന്നു പരീക്ഷിക്കാന്‍ ചോദ്യവുമായെത്തിയ പെണ്‍കുട്ടി താരത്തിന്റെ മറുപടിയില്‍ ചമ്മുന്നതാണ് വീഡിയോ.
വിവാഹ ശേഷം പ്രണയാഭ്യര്‍ത്ഥനയുമായി ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. കുഞ്ചാക്കോ ബോബനൊക്കെ രക്തത്തില്‍ എഴുതിയ പ്രണയ ലേഖനങ്ങള്‍ കിട്ടിയിട്ടുണ്ടത്രെ. ആ ലെവലിലൊന്നും ഇതുവരെ ഞാന്‍ എത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പെണ്‍കുട്ടിയുടെ അടുത്ത ചോദ്യം ഞൊടിയിടയിലായിരുന്നു. ഞാന്‍ ഒരു പ്രണയാഭ്യര്‍ഥന നടത്തിയാല്‍ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു ചോദ്യം. എന്നോട് ഐലവ് യു പറയു എന്ന് പൃഥ്വിയും. ചമ്മി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചോദ്യവും പൃഥ്വിയുടെ ഉത്തരവും കണ്ടുനോക്കൂ...
https://www.facebook.com/Malayalivartha























