മമ്മൂട്ടിക്ക് എന്തിനോടാണിത്ര ബഹുമാനം?

മമ്മൂട്ടിയുടെ പ്രായമാണെങ്കിലും കാഴ്ചയില്‍ അദ്ദേഹത്തിന്റെ വാപ്പയെപോലെ തോന്നും ജനാര്‍ദ്ദനനെ കണ്ടാല്‍. മമ്മൂട്ടിക്ക് മുമ്പ് സിനിമയില്‍ വന്നയാളാണ് ജനാര്‍ദ്ദനന്‍. കൂട്ടുകാരായും സഹോദരനായും അച്ഛനായും അമ്മായച്ഛനായും ഒക്കെ മമ്മൂട്ടിയുടെ കൂടെ ജനാര്‍ദ്ദനന്‍ അഭിനയിച്ചിട്ടുണ്ട്. മറ്റൊരു നടനിലും കാണാത്ത ചില ഗുണങ്ങള്‍ മമ്മൂട്ടിക്കുണ്ട്. ഒരു കാര്യം പ്രധാനമായുള്ളത് നന്നായി ആരോഗ്യം നോക്കുന്നു. രണ്ട് ഭക്ഷണപ്രിയനാണെങ്കിലും അതിന് ചില നിയന്ത്രണങ്ങള്‍ വച്ചിരിക്കുന്നു. ലൊക്കേഷനില്‍ മമ്മൂട്ടി കുക്കിനെ കൊണ്ടുവരാറുണ്ട്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണം കുക്കിനെക്കൊണ്ട് പറഞ്ഞ് തയ്യാറാക്കി കൊണ്ടുവരും.
മിക്കവാറും സഹതാരങ്ങളുടെ ഒപ്പമിരുന്നാണ് മമ്മൂട്ടി കഴിക്കാറുള്ളത്. ജനാര്‍ദ്ദനനെയൊക്കെ ഒരുപാട് തവണ ഇങ്ങനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് ഇഷ്ടമുള്ള ചില പ്രത്യേകതയുള്ള ഭക്ഷണങ്ങളുണ്ട്. സിനിമയില്‍ ജനാര്‍ദ്ദനന്റെ ഗ്രൂപ്പിനും അതിനുമുമ്പുള്ള ഗ്രൂപ്പിനുമൊക്കെ ഇല്ലാത്ത ഒരു വലിയ ഗുണം മമ്മൂട്ടിയിലുള്ളത് ആരോഗ്യ സംരക്ഷണമാണ്. സ്വന്തം ശരീരത്തെ ഇത്ര കൃത്യമായി ബഹുമാനിച്ചു കാണുന്ന ഒരേയൊരാള്‍ മമ്മൂട്ടിയാണ്. നമ്മുടെ ശരീരത്തിന്റെ ആകാരവും ഭംഗിയും ശബ്ദവും ഒക്കെ അനുഗ്രഹങ്ങളാണ്. അത് നിലനില്‍ക്കണമെങ്കില്‍ ആ ശരീരത്തിനോട് നമുക്ക് ഒരു ആദരവുവേണം. ഈ രീതിയില്‍ ശരീരം സംരക്ഷിക്കുകയും നന്നായി ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് മമ്മൂട്ടി.
ശരീരത്തിനുവേണ്ടി നല്ലതുപോലെ മിനക്കെടുന്ന ഒരു വ്യക്തിയുമാണ്. നമ്മുടെ ശരീരത്തിന്റെ ഭംഗിയും നമ്മുടെ ശബ്ദവും ഒക്കെ എങ്ങനെ കാത്തുസൂക്ഷിക്കണമെന്ന് ജനാര്‍ദ്ദനന്‍ അടക്കമുള്ള താരങ്ങള്‍ മനസ്സിലാക്കിയതും പഠിച്ചതും മമ്മൂട്ടിയില്‍ നിന്നുമാണ്. പുതിയ താരങ്ങള്‍ മമ്മൂട്ടിയെ ഇക്കാര്യത്തില്‍ മാതൃകയാക്കുന്നതും അതുകൊണ്ടാണ്. മലയാളത്തില്‍ നിന്ന് ഏതെങ്കിലും നടന്‍ അന്യഭാഷയില്‍ അഭിനയിക്കാന്‍ ചെന്നാല്‍ അവിടെയുള്ള താരങ്ങള്‍ അന്വേഷിക്കുക മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചായിരിക്കും.
https://www.facebook.com/Malayalivartha























