സെയ്ഫ് ഗര്‍ഭശുശ്രൂഷയ്ക്ക്

Aസെയ്ഫ് അലീഖാന്‍ ഗര്‍ഭശുശ്രൂഷയ്ക്ക് സിനിമയില്‍ നിന്ന് അവധിയെടുക്കുന്നു. ഭാര്യ കരീനയ്ക്ക് ഇത് അഞ്ചാം മാസമാണ്. ഇനിയുള്ള കുറച്ച് കാലം ഭാര്യയ്ക്കും പിറക്കാന്‍ പോകുന്ന മകനുമൊപ്പമായിരിക്കും താരം. ഡിസംബറോടെ ഏറ്റെടുത്ത ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കും. ഗര്‍ഭിണിയാണെങ്കിലും അഭിനയത്തിന് കരീന അവധി കൊടുത്തിട്ടില്ല. വീരേ ദി വെഡിംഗ് എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുകയാണ് താരം. അതേസമയം ഹോളുവുഡ് സിനിമയായ ഷെഫിന്റെ റീമേക്കില്‍ അഭിനയിക്കുകയാണ് സെയ്ഫ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. എയര്‍ലിഫ്റ്റിന്റെ സംവിധായകനും മലയാളിയുമായ രാജ കൃഷ്ണമേനോനാണ് സംവിധായകന്‍.
നാലാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ കരീന കൊച്ചിയിലെത്തുമെന്നും വാര്‍ത്തകളുണ്ട്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചായിരിക്കും ആഘോഷമെന്നും പറയുന്നു. ഡിസംബറിന് മുമ്പ് സെയ്ഫിനെ ഫ്രീയാക്കാനുള്ള ശ്രമത്തിലാണ് രാജ കൃഷ്ണ മേനോന്‍. അഥവാ ചിത്രീകരണം തീര്‍ന്നില്ലെങ്കിലും സെയ്ഫിന് ലീവ് അനുവദിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ബാക്കി ഭാഗം കുട്ടി ജനിച്ച ശേഷമായിരിക്കും ചിത്രീകരിക്കുക. കേരളം, ഗോവ, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. കേരളത്തിലെ പല ഷെഫുകളുടെയും അടുത്ത് പരിശീലനം തേടിയ ശേഷമാണ് ചിത്രത്തില്‍ താരം അഭിനയിക്കുന്നത്.
2007ലാണ് സെയ്ഫ് കരീന പ്രണയം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇരുവരും ജോഡികളായ ഏജന്റ് വിനോദിന്റെ റിലീസിന് ശേഷമാണ് വിവാഹക്കാര്യം തീരുമാനിക്കുന്നത്. 1991ല്‍ അമൃത സിങ് എന്ന സ്ത്രീയെ സെയ്ഫ് വിവാഹം കഴിച്ചിരുന്നു. വീട്ടുകാരുടെ അനുമതിയില്ലാതെയായിരുന്നു അത് 2004ല്‍ ബന്ധം വേര്‍പെടുത്തി. ആ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. പിന്നീട് ഇറ്റലിക്കാരി റോസയായിരുന്നു സെയ്ഫിന്റെ കൂട്ടുകാരി. അതിന് ശേഷമാണ് കരീനയുമായി അടുത്തത്.
https://www.facebook.com/Malayalivartha























