എന്നെ അന്വേഷിക്കുന്നവരോട് ഒരു വാക്ക്... മുകേഷും കാരണം; പുതിയ അവതാരകന്റെ ഈഗോ... എല്ലാം ഉള്ളില്‍ തട്ടി എഴുതി രമേഷ് പിഷാരടി

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവില്‍ നിന്നും രമേഷ് പിഷാരടിയെ മാറ്റിയോ എന്ന ചോദ്യത്തിന് അവസാനം പിഷാരടി തന്നെ രംഗത്തെത്തി.
ഒരു കത്തിന്റെ രൂപത്തില്‍ എല്ലാറ്റിനും മറപുടി പറയുകയാണ്. അമേരിക്കയില്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഒരു ഷോയുടെ ഭാഗമായതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാനാകാത്തത്. ഇത്തരം ഷോകള്‍ക്ക് പോകാറുള്ളപ്പോള്‍ സാധാരണയായി എപ്പിസോഡുകള്‍ നേരത്തെ തന്നെ ഷൂട്ട് ചെയ്യാറാണ് പതിവെന്നും എന്നാല്‍ ഇത്തവണ പല സാങ്കേതിക പ്രശ്‌നങ്ങളും കാരണം ഷൂട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. മുകേഷിന്റെ തിരക്കു കാരണം സമയത്തിന് ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പിഷാരടി പറഞ്ഞു.
തനിക്ക് പകരം എത്തിയ രാജേഷ് എന്ന സുഹൃത്തിനോട് ആക്കിക്കൊണ്ട് നന്ദി പറഞ്ഞു. വിവിധ ഭാഷകളിലെ അവതാരകന്റെ ഈ ഗോ മാറ്റിവച്ച് ദക്ഷിണപോലും വാങ്ങിയില്ലത്രേ...
4 എപ്പിസോഡിന്റെ ഇടവേളകഴിഞ്ഞാല്‍... ഇന്ദു ചൂടന്‍ വരും പുതിയ ചളികള്‍ അടിക്കാനും... ചിലതു വാങ്ങിച്ചു കൂട്ടാനും എന്ന് തുടങ്ങിയാണ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


https://www.facebook.com/Malayalivartha























