മമ്മൂട്ടിയെ എന്താ പ്രിയദര്‍ശന്‍ അടുപ്പിക്കാത്തത്? നിന്റെ മുമ്പില്‍മുഖം വെച്ചു തന്നാല്‍ എന്റെ കാര്യം പോക്കാ... മാറാത്ത പക കൊണ്ടുചെന്നെത്തിച്ചത്

മമ്മൂട്ടിയും പ്രിയദര്‍ശനും തമ്മില്‍ എന്തൊ വ്യക്തിപരമായ പ്രശ്‌നമുണ്ട് എന്നാണു പുറത്തൊക്കെയുള്ള ചിന്ത. പ്രിയന്‍ മോഹന്‍ലാലിനെ വെച്ചു മാത്രമെ സിനിമ ചെയ്യു എന്നും ഇത്തരക്കാര്‍ പറയുന്നു. എന്നാല്‍ പ്രിയന്റെ ആദ്യം ചിത്രം പൂച്ചക്കൊരു മൂക്കുത്തിയില്‍ മൂന്നു നായകന്മാരായിരുന്നു. ശങ്കര്‍ , മമ്മൂട്ടി, മോഹന്‍ലാല്‍. സിനിമ ചെയ്യാമെന്നു മമ്മൂട്ടിക്ക സമ്മതിച്ചു.
നിന്റെ ആദ്യത്തെ സിനിമയല്ലെ ഞാന്‍ വരാം എന്നും പറഞ്ഞു. എന്നാല്‍ മമ്മൂട്ടി ചെന്നില്ല. കാരണം അറിയാന്‍ എറണാകുളത്ത് എത്തിയ സുരേഷിനോടും പ്രിയനോടും മമ്മൂട്ടി പറഞ്ഞു അതില്‍ മൂന്നു ഹീറോ ഇല്ലെ... അതുകൊണ്ട് ഞാനതില്‍ വേണ്ട.
അതോടെ സുരേഷും മമ്മൂട്ടിയും തമ്മില്‍ വഴക്കായി. നീ ആദ്യം സംവിധാനം പഠിക്ക്. ഞാന്‍ സിനിമ തുടങ്ങുന്നേയുള്ളു. ഇപ്പോള്‍ നിന്നേപോലെയുള്ള സംവിധാനം അറിയാത്തവരുടെ ക്യാമറയ്ക്കു മുഖം വെച്ചു തന്നാല്‍ എന്റെ കാര്യം പോക്കാ.
ഇതു കേട്ടു തിരിച്ചു പോന്ന പ്രിയന്‍ പിന്നീട് മമ്മൂട്ടിയുടെ റോള്‍ വെട്ടിക്കുറച്ചു ചെറുതാക്കിയ ശേഷം സോമേട്ടനെ ആ റോളിലേയ്ക്ക് ഇട്ടു. പിന്നീട് തിരുവനന്തപുരം ബെല്‍റ്റ്, എറണാകുളം ബെല്‍റ്റ് എന്ന മൂവ്‌മെന്റ് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായി. അവിടെ കുറെ ആളുകള്‍ സിനിമ എടുക്കുന്നു ഇവിടെ കുറെ ആളുകള്‍ സിനിമ എടുക്കുന്നു.
അങ്ങനെ പെട്ടുപോയി എന്നല്ലാതെ ഇന്നും തന്നെ ഏറ്റവും കൂടുതല്‍ പ്രോല്‍സാഹിപ്പിച്ചിട്ടുള്ളതു മമ്മൂട്ടിയാണ്. ഞാന്‍ അതെ ബഹുമാനം തിരിച്ചുകൊടുത്തിട്ടുണ്ട്. പ്രയാസകാലത്തു മമ്മൂട്ടിയുടെ റൂമിലൊക്കെ പോയി കിടന്നിട്ടുണ്ട് എന്നും പ്രിയന്‍ ഓര്‍ക്കുന്നു. വ്യക്തിപരമായ പല കാര്യങ്ങളിലും മമ്മൂട്ടി ഇടപെട്ടിട്ടുണ്ട്. ഒരു മൂത്ത ജ്യേഷ്ടന്‍ എന്ന രീതിയിലാണ് അതെല്ലാം സ്വീകരിച്ചിക്കുന്നത്. പക്ഷേ പുറത്തുള്ളവരുടെ ചിന്ത ഞാനും മമ്മൂട്ടിയും തമ്മില്‍ എന്തോ പ്രശ്‌നമാണ് എന്നാണ്. അതിനുള്ള കാരണം മോഹന്‍ലാല്‍ സിനിമകള്‍ എടുത്തു എന്നുള്ളതു മാത്രമാണ് എന്നും പ്രിയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























