കൈവിട്ടുപോയ ഐറ്റം ഡാന്‍സിനെതിരെ ശില്‍പ ഷെട്ടിക്കെതിരെ അറസ്റ്റ് വാറന്റ്

അപമാനിക്കുന്ന രീതിയില്‍ ഐറ്റം ഡാന്‍സ് ചെയ്തു എന്ന് ആരോപിച്ച് ശില്‍പ ഷെട്ടിക്കെതിരെ അറസ്റ്റ് വാറന്റ്. ശില്‍പയോടൊപ്പം ഗോവിന്ദയ്ക്കുമെതിരെ അറസ്റ്റ് വാറന്റുണ്ട്. താരങ്ങളെ കൂടാതെ മറ്റ് അഞ്ചു പേര്‍ക്ക് എതിരെയും ജാര്‍ഖണ്ഡ് പൂക്കൂര്‍ ജില്ലാ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
1997 ലെ ഛോട്ടാ സര്‍ക്കാര്‍ എന്ന സിനിമയിലെ 'ഏക് ചുമാ ടു മുജാക്കോ ഉധ ഡീ ഡീ' എന്നു തുടങ്ങുന്ന ഗാനം ബീഹാറുകാരെ അപമാനിക്കുന്നു എന്ന് ആരോപിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. താരങ്ങളെയും, സംവിധായകനെയും, ഗായകരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്.
സംവിധായകന്‍ വിമല്‍ കുമാര്‍, ഗായകരായ ഉദിത് നാരായണന്‍, അല്‍ക്ക യാഗ്‌നിക്, സംഗീത സംവിധായകന്‍ ആനന്ദ് മിലിന്ദ്, ഗാനരചയിതാവ് റാണി മാലിക് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
https://www.facebook.com/Malayalivartha























