രാത്രി മുഴുവന്‍ ആരും കാണാതെ ഇരുന്ന് കരയും, പിന്നെ സങ്കടം മാറാന്‍ ചെയ്യുന്നതിതാണ്

രാത്രി മുഴുവന്‍ ആരും കാണാതെ ഇരുന്ന് കരയുമെന്ന് സണ്ണി ലിയോണ്‍. പിന്നെ സങ്കടം മാറാന്‍ തന്റേതായ ലോകത്ത് മുഴുകും. പെയിന്റിങ്ങാണ് ആ ലോകം. ബിസിനസ്‌കാരി, അവതാരിക, ഗായിക എന്നതിനു പുറമേ താനൊരു ചിത്രകാരി കൂടിയാണെന്ന് താരം വ്യക്തമാക്കുന്നു. പത്ത് വര്‍ഷം മുന്‍പ് അമ്മ മരിച്ചപ്പോഴാണ് ദുഖം മറക്കാന്‍ ചിത്രരചനയിലേയ്ക്ക് കടന്നത്. പിന്നീട് സങ്കടം വരുമ്പോഴൊക്കെ അതില്‍ മുഴുകാന്‍ തുടങ്ങി.
എന്നാല്‍ വരയ്ക്കുന്ന ചിത്രങ്ങളൊന്നും എങ്ങും വില്‍പ്പനയ്ക്കു കൊടുക്കാറില്ല. സല്‍മാന്‍ ഖാനെപ്പോലെയുള്ള അടുത്ത സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കാറാണ് പതിവ്. ഇപ്പോള്‍ 18 ചിത്രങ്ങള്‍ സണ്ണിയുടെ കൈവശമുണ്ട് എന്നാല്‍ പ്രദര്‍ശനം നടത്താനുള്ള സമയമൊന്നും ആയിട്ടില്ലെന്നാണ് സണ്ണി പറയുന്നത്.
സോഷ്യല്‍ മീഡിയയിലും, സിനിമ ലോകത്തും, പ്രേക്ഷകരില്‍ നിന്നും ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് സണ്ണി ലിയോണ്‍. പോണ്‍ നടി എന്ന ലേബലില്‍ സണ്ണിയെ കണ്ടവരെല്ലാം അവര്‍ക്കെതിരെ പറഞ്ഞ ആരോപണങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും സണ്ണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























