പാര്‍ച്ച്ടിലെ നഗ്‌നതാ വിവാദം മറുപടിയുമായി രാധിക ആപ്‌തെ

അന്താരാഷ്ട്ര ചിത്രങ്ങളുടെ കാണികള്‍ക്ക് നഗ്‌നത ഒരു സംസാരവിഷയമേ അല്ല. എന്നാല്‍ ഇവിടുത്തെ സ്ഥിതി അതല്ല. പാര്‍ച്ച്ടിലെ നഗ്‌നരംഗം ലീക്കായതില്‍ വിശദീകരണവുമായി രാധിക ആപ്‌തെ.'ഞാന്‍ ഒരു അഭിനേത്രിയാണ്. എന്റെ ജോലിക്ക് എന്താണ് ആവശ്യമോ അത് ഞാന്‍ ചെയ്യുന്നു. എനിക്ക് മറ്റൊന്നും ഒരു വിഷയമേ അല്ല. സ്വന്തം ശരീരത്തിനോട് ബഹുമാനമില്ലാത്തവര്‍ക്കാണ് മറ്റുള്ളവരുടെ നഗ്‌നത കാണാനേറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.
ലീന യാദവ് സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്രീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും ഇന്ത്യയില്‍ റിലീസ് ആകുന്നതേയുള്ളൂ. അതിനുമുമ്പേ രാധികയുടെ നഗ്‌നദൃശ്യങ്ങള്‍ റിലീസായി കഴിഞ്ഞിരിക്കുന്നു. ഇതിലെ ലീക്കായ രംഗങ്ങള്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
https://www.facebook.com/Malayalivartha























