പ്രണവിന്റെ അരങ്ങേറ്റം വൈകും

തിരുവനന്തപുരം: പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം വൈകും. കഥയുടെ ചെറിയ അംശം മാത്രമേ മനസിലുള്ളൂ എന്ന് സംവിധായകന്‍ ജിത്തുജോസഫ് പറഞ്ഞു. ചിത്രത്തെക്കുറിച്ച് ഒരുവരി പോലും എഴുതിയിട്ടില്ല. അതിനാല്‍ ഒരുപാട് വൈകിയേ ചിത്രം തുടങ്ങൂ. അതിന് മുമ്പ് മമ്മൂട്ടി ചിത്രം അടക്കം പൂര്‍ത്തിയാക്കാനുണ്ട്. സുഹൃത്ത് അന്‍സാര്‍ഖാന്റെ ചിത്രത്തിന് തിരക്കഥ എഴുതണം. അങ്ങനെ ഒരുപാട് ജോലികള്‍ ജിത്തുവിനുണ്ട്. പ്രണവ് ചിത്രം ജനുവരിയില്‍ തുടങ്ങുമെന്ന് ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. മമ്മൂട്ടി ചിത്രം ഒറ്റ ദിവസം നടക്കുന്ന കഥയാണ്. അതിനാല്‍ തിരക്കഥ എഴുതാന്‍ ഏറെ സമയമെടുക്കും.
മമ്മൂട്ടിയോട് മെമ്മറീസും ദൃശ്യവും പറഞ്ഞതാണ്. എന്നാല്‍ തിരക്ക് കാരണം രണ്ടും അദ്ദേഹത്തിന് ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ട് വേറൊരു ചിത്രം ചെയ്യണമെന്ന് താരം പറഞ്ഞിരുന്നു. അതിനാല്‍ ഒരു ത്രില്ലറാണ് ഒരുക്കുന്നത്. പ്രണവിനെ വെച്ച് ആക്ഷന്‍ ത്രില്ലറാണ് എടുക്കുന്നത്. അതിന്റെ ഒരുവരി കഥമാത്രമാണ് പറഞ്ഞിട്ടുള്ളത്. ബാക്കിയെല്ലാം സമയം പോലെ നടക്കുമെന്നും സംവിധായകന്‍ അറിയിച്ചു. ജിത്തുവിന്റെ പാപനാശത്തിലും ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് സഹസംവിധായകനായിരുന്നു. അതുകൊണ്ട് സിനിമയുടെ രീതികള്‍ പ്രണവിനറിയാമെന്നും ജിത്തുപറഞ്ഞു. അതേസമയം പൃഥ്വിരാജിനെ നായകനാക്കി ജിത്തു ഒരുക്കിയ ഊഴം ബോക്സ് ഓഫീസില്‍ വലിയ പരാജയമാണ്. ഏഴര കോടിക്ക് തീരേണ്ട ചിത്രം ഒമ്പത് കോടിക്കാണ് തീര്‍ത്തത്. അല്ലായിരുന്നെങ്കില്‍ നഷ്ടം സംഭവിക്കില്ലായിരുന്നു. ഓണത്തിന് റിലീസായിട്ടും ചിത്രത്തിന് കളക്ഷനില്‍ പിടിച്ച് നില്‍ക്കാനായില്ല. സെന്‍ട്രല്‍ പിക്ചേഴ്സിന് അടുത്തകാലത്ത് ഉണ്ടായ വലിയ നഷ്ടമാണ് ഊഴം. പ്രേതം, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ചിത്രങ്ങളുടെ വിതരണത്തിലൂടെ വലിയ ലാഭമാണ് സെന്‍ട്രല്‍ പിക്ചേഴ്സിന് ലഭിച്ചത്.
https://www.facebook.com/Malayalivartha


























