രാജ കൃഷ്ണയുടെ സിനിമയില്‍ ബോളീവുഡിലൂടെ മടങ്ങി വരാനൊരുങ്ങി പദ്മപ്രിയ, ഷെഫ് എന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനോടൊപ്പം പദ്മപ്രിയയുടെ തിരിച്ചു വരവിനൊരുങ്ങുന്നു

വിവിഹാ ജീവിതമാരംഭിച്ചപ്പോള്‍ സിനിമാ ലോകത്തോട് താല്‍ക്കാലികമായി വിട പറഞ്ഞ പദ്മ പ്രിയ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. അതും ബോളീവുഡിലൂടെ. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ലിഫ്റ്റ് എന്ന സിനിമയുടെ സംവിധായകനും മലയാളിയുമായ രാജ കൃഷ്ണ മേനോന്‍ ആണ് ചിത്രം ഒരുക്കുന്നത്. ഷെഫ് എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ 2014ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയുടെ റിമേയ്ക്ക് ആണ്. ചിത്രത്തില്‍ പത്മപ്രിയ ഒരു പ്രധാനവേഷം ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്ത. സെയ്ഫിന്റെ പ്രണയിനിയായാണ് പത്മപ്രിയ എത്തുന്നത്. വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന നടിയുടെ തിരിച്ചുവരവുകൂടിയാണ് ഈ സിനിമ. ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നടന്‍ സെയ്ഫ് അലിഖാന്‍ കൊച്ചിയില്‍ ഉണ്ട്.
ശരീര സൗന്ദര്യം കഥാപാത്രത്തിനനുസരിച്ച് തുറന്നു കാണിക്കുന്നതിന് ഒട്ടും മടിയില്ലാത്ത പദ്മപ്രിയയുടെ തിരിച്ചു വരവ് ആഘോഷമാക്കാനിരിക്കുകയാണ് ആരാധകര്‍. ചെറുപ്പകാലത്തിലെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശം പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചു. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങള്‍ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























