താനുമായി കിടക്ക പങ്കിടണമെന്ന് തെന്നിന്ത്യന്‍ താരം ശല്യപ്പെടുത്തുന്നെന്ന് രാധിക ആപ്‌തേ

സിനിമയ്ക്ക് വേണ്ടി സെക്‌സിയായും വേശ്യയായും അഭിനയിക്കാറുണ്ടെങ്കിലും ജീവിതത്തില്‍ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന താരമാണ് കബാലി നായിക രാധിക ആപ്‌തേ. പല നടന്‍മാരും ലൈംഗിക താല്‍പര്യത്തോടെ തന്നെ സമീപിക്കാറുണ്ടെന്ന് രാധിക ആപ്‌തേ വെളിപ്പെടുത്തി. അവരോടെല്ലാം മാന്യമായി പ്രതികരിച്ച് പിന്‍വാങ്ങുകയാണ് പതിവ്. എന്നാല്‍ അടുത്തകാലത്തായി ഒരു തെന്നിന്ത്യന്‍ സൂപ്പര്‍താരം കിടക്ക പങ്കിടണമെന്ന ആവശ്യവുമായി നിരന്തരം ശല്യപ്പെടുത്തുകയാണെന്ന് രാധിക ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ നടന്‍ മറ്റ് പല നടിമാരുമായി ലൈംഗിക ബന്ധം പുലര്‍ത്താറുണ്ടെന്നും അവരുടെ കൂട്ടത്തില്‍ തന്നെ കാണെണ്ടെന്നും താരം പറഞ്ഞു.
ആരുടെ കൂടെ കിടക്കണമെന്നും ഇണ ചേരണമെന്നും തീരുമാനിക്കുന്നത് താനാണെന്നും താരം വ്യക്തമാക്കി. താനൊരു തുറന്ന പുസ്തകമാണെന്നാണ് പലരുടെയും ധാരണ. മോഹനവാഗ്ദാനങ്ങള്‍ നല്‍കി നടിമാരെ വളയ്ക്കുന്നവരെ അറിയാം. മിക്കവരും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് പേടിച്ചാണ് താരങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്നത്. എന്നാല്‍ തന്റെ കഴിവില്‍ വിശ്വാസമുണ്ടെന്നും ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്നും രാധിക ആപ്‌തേ പറഞ്ഞു. ശല്യപ്പെടുത്തുന്ന തെന്നിന്ത്യന്‍ താരത്തിന്റെ പേര് പലപ്പോഴും വെളിപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ, അതയാളുടെ ഇമേജിനെ ബാധിച്ചേക്കും.
ഒരു ദിവസം താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ സൂപ്പര്‍ താരം രാത്രി എത്തി. വലിയ നടനുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയില്‍ സന്തോഷം തോന്നിയിരുന്നു. അതിനാല്‍ മാന്യമായ സ്വീകരണമാണ് നല്‍കിയത്. എന്നാല്‍ സംസാരിച്ച് തുടങ്ങിയപ്പോഴേ അയാള്‍ മദ്യപിച്ചിരുന്നതായി മനസിലായി. സംഭാഷണത്തില്‍ അശ്ലീലം കലര്‍ന്നതോടെ പന്തികേട് തോന്നി. ഇറങ്ങി പോകാന്‍ പറയാന്‍ തോന്നിയില്ല, പകരം പകല്‍ മുഴുവന്‍ ജോലി ചെയ്തതിന്റെ ക്ഷീണമുണ്ട്, പിന്നീട് കാണാമെന്ന് പറഞ്ഞു. എന്നാല്‍ ആ രാത്രി റൂമില്‍ കഴിയണമെന്ന് അയാള്‍ വാശിപിടിച്ചു. ഒടുവില്‍ റൂം വിട്ട് പോകണമെന്ന് തുറന്നടിച്ചു.
https://www.facebook.com/Malayalivartha























