Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ഇനിയുമിതാവര്‍ത്തിച്ചാല്‍ മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്ന് സത്യന്‍ അന്തിക്കാട്

26 OCTOBER 2016 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

എപ്പോഴും മനസ്സില്‍ കുട്ടിത്തം കൊണ്ടു നടക്കുന്ന ആളാണ് മോഹന്‍ലാല്‍. കുഞ്ഞു കുട്ടികളെ പോലെയാണ് ചിലപ്പോള്‍ പെരുമാറാറുള്ളത് എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പറയുന്നു. മോഹന്‍ലാലിന്റെ ഈ കുട്ടിക്കളി കാരണം അടിക്കടി പണി കിട്ടുന്ന ഒരാളാണ് സത്യന്‍ അന്തിക്കാട്. ഫോണ്‍ വിളിച്ച് സത്യന്‍ അന്തിക്കാടിനെ പറ്റിക്കുന്നതാണ് മോഹന്‍ലാലിന്റെ പ്രധാന വിനോദം.

ഒരിക്കലും രണ്ട് വട്ടവുമല്ല. പലതവണ. ലാലിന്റെ ഫോണ്‍വിളി വിശ്വസിച്ച് വീട് വിട്ടിറങ്ങിയ അവസ്ഥപോലും സത്യന്‍ അന്തിക്കാടിന് ഉണ്ടായിട്ടുണ്ടത്രെ.''ഒരിക്കല്‍ അന്തിക്കാട്ടെ എന്റെ വീട്ടിലേക്ക് ഒരു അപരിചതന്റെ ഫോണ്‍ വന്നു. പരിഭ്രമത്തോടെയാണ് അയാള്‍ സംസാരിക്കുന്നത്. 'സാറിനെ കാണാന്‍ ഞാന്‍ വീട്ടിലേക്ക് വരുകയായിരുന്നു. അപ്പോഴാണ് എന്നെ പോലീസ് പിടികൂടിയത്.' 'നിങ്ങളെന്തിനാ എന്റെ വീട്ടിലേക്ക് വരുന്നേ.' ഞാന്‍ ചോദിച്ചു. 'സാര്‍ ആളുകള്‍ എന്നെ ഉപദ്രവിക്കുകയാണ്. അവരോട് ഒന്നും ചെയ്യരുതെന്ന് പറയൂ.' അയാള്‍ കരഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു.

വീണ്ടും ഫോണ്‍ വന്നു. അയാള്‍ തന്നെയാണ്. 'ഞാന്‍ സാറിന്റെ വീട്ടിലേക്ക് വരികയാണ്. എസ്.ഐയ്ക്ക് ഫോണ്‍ കൊടുക്കാം.' ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ ഭാര്യയോട് കാര്യം പറഞ്ഞു. 'ഏതോ ഒരു കുരിശാണ്. അയാളെന്തോ കേസില്‍ പെട്ടിട്ടുണ്ട്. ഉടനെ അയാള്‍ പോലീസുമായി ഇവിടെ വരും. അതിനുമുമ്പേ നമുക്ക് സ്ഥലം വിടണം.' ഞാന്‍ ഭാര്യയേയും മക്കളെയും കൂട്ടി തൃശൂരിലേക്ക് വന്നു. അവിടെ ഞങ്ങള്‍ക്ക് ഒരു ഫ്‌ലാറ്റുണ്ട്‌. ഫ്‌ലാറ്റില്‍ വന്നുകയറി ഒരല്‍പ്പം കഴിഞ്ഞില്ല. അവിടുത്തെ ലാന്റ് ഫോണ്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ ഫോണെടുത്തു.

ശ്രീനിവാസനായിരുന്നു. 'നിങ്ങളെവിടാ?' 'ഫല്‍റ്റിലുണ്ട്. വീട്ടില്‍ ടി.വി കാണാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഭാര്യയെയും മക്കളെയും കൊണ്ട് ഇങ്ങോട്ട് പോന്നതാണ്.' അപ്പോള്‍ വായില്‍ തോന്നിയ കള്ളങ്ങള്‍ ഒക്കെ പറഞ്ഞു. 'എന്റടുക്കല്‍ പ്രിയനുണ്ട്. അയാള്‍ക്ക് എന്തോ സംസാരിക്കണമെന്ന്. 'എന്താ പ്രിയാ.' ഞാന്‍ ചോദിച്ചു. 'നിങ്ങള്‍ നല്ല ആളാ. ഒരാള്‍ സഹായത്തിനുവേണ്ടി വിളിക്കുമ്പോള്‍ ഇങ്ങനെ ഒളിച്ചോടുകയാണോ വേണ്ടത്?' അവരിത് എങ്ങനെയറിഞ്ഞുവെന്ന് അത്ഭുതപ്പെട്ട് നില്‍ക്കുമ്പോള്‍ പ്രിയന്‍ പറഞ്ഞു. 'ഞാന്‍ ലാലിന് ഫോണ്‍ കൊടുക്കാം.' ഫോണിലൂടെ നേരത്തെ കേട്ട ആ അപരിചിതന്റെ വാക്കുകള്‍ വീണ്ടും മുഴങ്ങി. ഞാന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായി.ഇങ്ങനെ ഒരിക്കലല്ല പലവട്ടം ലാലെന്നെ ഫോണില്‍ വിളിച്ച് പറ്റിച്ചിട്ടുണ്ട്. അപ്പോഴൊന്നും എനിക്കയാളെ പിടികൂടാനേ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ ഡയറക്ടര്‍ ബാലചന്ദര്‍സാറിന്റെ സെക്രട്ടറിയാണെന്ന് പറഞ്ഞാണ് വിളിച്ചത്. ഞാന്‍ പട്ടണപ്രവേശം എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയം. ആ സിനിമയിലെ നായകന്‍ ലാലാണെന്ന് ആലോചിക്കണം. ബാലചന്ദര്‍ സാറും പട്ടണപ്രവേശം എന്ന പേരില്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്. 'നിങ്ങള്‍ ആരോട് ചോദിച്ചിട്ടാണ് ഈ ടൈറ്റില്‍ എടുത്തത്.' എന്നൊക്കെ പറഞ്ഞാണ് വിരട്ടല്‍. അതും തനി തമിഴില്‍. അതും ലാലായിരുന്നുവെന്ന് അയാള്‍ പറയുന്നതുവരെയും എനിക്ക് മനസ്സിലായില്ല.

മറ്റൊരിക്കല്‍ അദ്ധ്യാപകനെന്ന വ്യാജേന ചാന്‍സ് ചോദിച്ചുകൊണ്ടായിരുന്നു എന്നെ പ്രകോപിപ്പിച്ചത്. മറ്റൊരവസരത്തില്‍ പൊള്ളാച്ചി എസ്.ഐയായി സംസാരിച്ചതും ലാലായിരുന്നു.

ഈ അടുത്ത സമയത്തും ലാലെന്നെ വിളിച്ചിരുന്നു. പുലിമുരുകന്റെ സെറ്റില്‍ നിന്ന്. നടന്‍ സിദ്ധിക്കിന്റെ ഫോണില്‍. സിദ്ധിക്കിന്റെ ശബ്ദം അങ്ങനെ തന്നെ അനുകരിച്ചുകൊണ്ട്. ലാലിന്റെ ചില മൂളലും ചിരിയും കൊണ്ടാണ് ഞാനത് തിരിച്ചറിഞ്ഞത്. ഒടുവില്‍ ക്ഷമ കെട്ട് ഞാന്‍ ലാലിനോട് പറഞ്ഞു. ഇനിയുമിത് ആവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്ന്. പക്ഷേ എനിക്ക് ഉറപ്പുണ്ട്. അയാള്‍ ഇനിയും എന്നെ വിളിക്കും. വേറെ പേരുകളില്‍ വേറെ ഭാഷകളില്‍. ലാലിന്റെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെപ്പോലെ സത്യന്‍ അന്തിക്കാട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (5 hours ago)

Malayali Vartha Recommends