കുഞ്ചാക്കോ ബോബന് യുഎഇ ഡ്രൈവിങ് ലൈസന്‍സ്, ആദ്യ ശ്രമത്തില്‍ തന്നെ വിജയം

മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന് യുഎഇ ഡ്രൈവിങ് ലൈസന്‍സ്. സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെയാണ് നടന്‍ കുഞ്ചാക്കോ ബോബനും യുഎഇ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. ലൈസന്‍സ് ലഭിച്ചതിന്റെ ത്രില്ലിലാണ് ചാക്കോച്ചന്‍. ഇനി ആരെയും പേടിക്കാതെ യുഎയി യില്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കാമല്ലോ.
ദുബായ് ഡ്രൈവിങ് സെന്ററില്‍നിന്നാണ് കുഞ്ചാക്കോ ബോബന്‍ ഡ്രൈവിങ് പരിശീലിച്ചത്. നൂറു കണക്കിനാളുകള്‍ പരാജയപ്പെടുന്ന ദുബായ് ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യ ശ്രമത്തില്‍ തന്നെ ലൈസന്‍സ് സ്വന്തമാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ചാക്കോച്ചന്‍.
താരപരിവേഷമില്ലാതെ ടെസ്റ്റിനായി വണ്ടിയില്‍ കയറിയ കുഞ്ചാക്കോ ബോബന്‍ പിഴവൊന്നും വരുത്താതെ വാഹനമോടിച്ചതോടെ പാസായതായി എക്‌സാമിനര്‍ അലി പ്രഖ്യാപിച്ചു. ജുമൈറ റോഡിലായിരുന്നു താരപരീക്ഷ.
തുടര്‍ന്ന് അല്‍ഖൈല്‍ ഗെയ്റ്റിലെ ദുബായ് ഡ്രൈവിങ് കേന്ദ്രത്തില്‍വച്ച് ജനറല്‍ മാനേജര്‍ എല്‍ഫാതെ അബൂ ബാഗി എല്‍ ജാക് ലൈസന്‍സ് കൈമാറി. ബ്രാഞ്ച് മാനേജര്‍ പ്രതീഷ് കെ നായരും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. നിരവധി ആരാധകരും താരത്തെ കാണാനെത്തിയിരുന്നു.
https://www.facebook.com/Malayalivartha























