ബോളിവുഡ് താരസുന്ദരിക്ക് ആക്ഷന്‍ ചെയ്യാന്‍ മോഹം, തന്റെ ഇഷ്ടം തുറന്നു പറഞ്ഞ് വിദ്യാബാലന്‍

ആക്ഷന്‍ ചെയ്യാന്‍ ഇഷ്ടമാണെന്ന് ബോളിവുഡ് താരസുന്ദരിയും ദേശീയ അവാര്‍ഡ് ജേതാവുമായ വിദ്യാബാലന്‍. എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ചിത്രങ്ങളാണ് ഞാന്‍ തിരഞ്ഞെടുക്കുന്നതെന്ന് താരം പറഞ്ഞു. എന്നാല്‍ കുറച്ച് ആക്ഷന്‍ രംഗങ്ങള്‍ മാത്രമേ തനിയ്ക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടുള്ളു.
വിവാദങ്ങളൊഴിഞ്ഞ സിനിമാ ജീവിതം, അതാണ് എന്റെ സിനിമകളില്‍ പ്രതിഫലിക്കുന്നത്. സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന കഹാനി 2: ദുര്‍ഗ റാണി സിംഗ് എന്ന ചിത്രത്തില്‍ ചില ആക്ഷന്‍ രംഗങ്ങളില്‍ വിദ്യ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗിനിടയിലാണ് ആക്ഷന്‍ ചിത്രം ചെയ്യാനുള്ള ആഗ്രഹം വിദ്യ തുറന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha























