ഒരിക്കലും പ്രണയിക്കില്ല കാരണം...?

വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക. ഒരിക്കലും പ്രണയ വിവാഹമായിരിക്കില്ല എന്ന് താരം വ്യക്തമാക്കുന്നു. പ്രണയം എന്നത് വളരെ മനോഹരമായ അനുഭവമാണ് പക്ഷേ താന്‍ പ്രണയിക്കില്ലെന്ന് താരം പറയുന്നു. വിവാഹം അഞ്ച് വര്‍ഷം കഴിഞ്ഞെ ഉണ്ടാകൂ എന്ന് ഹന്‍സിക പറയുന്നു.
മനിതന്‍ ആണ് ഹന്‍സികയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ജയം രവിയും, അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തുന്ന ബോഗന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടി ഇപ്പോള്‍.
തമിഴിലെ ഹോട്ട് താരങ്ങളിലൊരാളാണ് ഹന്‍സിക. ശരീര പ്രനേരത്തെ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായി. പണം മോഹിച്ച് ചെയ്തു പോയ ചിത്രങ്ങളായിരുന്നു പലതും. ഇനി പണത്തിന് വേണ്ടി ശരീരം പ്രദര്‍ശിപ്പിക്കില്ലെന്നാണ് താരം പറഞ്ഞത്.
ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഹന്‍സിക പറഞ്ഞുവെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. എന്നാല്‍, അങ്ങനെയൊന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്നാണ് താരം പറയുന്നത്. നല്ല വേഷങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഹന്‍സിക വ്യക്തമാക്കി.
മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. പോക്കിരിരാജയില്‍ ജീവയ്‌ക്കൊപ്പമുള്ള വേഷം നല്ലതായിരുന്നുവെന്നും ഹന്‍സിക പറഞ്ഞു.
ഒരു ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ഇന്ത്യന്‍ ചലച്ചിത്രനടിയാണ് ഹന്‍സിക മോട്‌വാനി. ഹന്‍സിക ജനിച്ചത് മുംബൈയിലാണ്. സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്യുന്നത് മുംബൈയില്‍ നിന്നാണ്. ഹന്‍സികക്ക് തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാം. പിതാവ് പ്രദീപ് മോട്‌വാനി, ഒരു ബിസ്സിനസ്സുകാരനും, മാതാവ് മോന മോട്‌വാനി ഒരു ഡെര്‍മറ്റോളജിസ്റ്റുമാണ്.
ഹന്‍സിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതില്‍ നായകനായി അഭിനയിച്ചത് അല്ലു അര്‍ജുന്‍ ആണ്.ധ1പ പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.
പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂര്‍ എന്ന ചിത്രത്തിലാണ്. 2008 ല്‍ കന്നടയിലും നായിക വേഷത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് തമിഴില്‍ കത്തിപ്പടരുകയായിരുന്നു ഹന്‍സിക.
https://www.facebook.com/Malayalivartha























