ചൈതു ഇല്ലാതെ തനിക്ക് പറ്റില്ല, വിവാഹത്തെ കുറിച്ച് ആദ്യമായി സമാന്ത പറയുന്നു

വിവാഹത്തെ കുറിച്ച് ആദ്യമായി സമാന്ത മനസ്സ് തുറക്കുന്നു. സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി. ചൈതന്യയെ വിവാഹം ചെയ്യാനായി സമാന്ത മതം മാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ നാഗ ചൈതന്യയോ സമാന്തയോ ഇതിനോട് പരസ്യമായി പ്രതികരിയ്ക്കാന്‍ തയ്യാറായില്ല. എന്നാലിതാ ആദ്യമായി ഈ വിഷയത്തില്‍ സമാന്ത പ്രതികരിയ്ക്കുന്നു. നാഗ ചൈതന്യ ഇല്ലാതെ തനിക്ക് പറ്റില്ല എന്നാണ് സമാന്ത പറയുന്നത്.
ട്വിറ്ററില് ആരാധകരുമായി സംവദിയ്ക്കുകയായിരുന്നു സമാന്ത. ആരാധകന്റെ ചോദ്യത്തിനുത്തരമായിട്ടാണ് സമാന്ത ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ആളെ കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്നായിരുന്നു ആരാധകന്റെ ചോദ്യം.
ആദ്യം വന്ന ഉത്തരം ചൈതു (നാഗ ചൈതന്യ) എന്നായിരുന്നു. ഐസ്‌ക്രീമും ജോലിയുമാണ് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത മറ്റ് രണ്ട് കാര്യങ്ങള്‍. ഉടന്‍ വന്നു മറ്റൊരു ആരാധകന്റെ ചോദ്യം.
എന്തുകൊണ്ട് ചൈതു, എന്തുകൊണ്ട് ഞാനില്ല എന്ന ആരാധകന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം സമാന്ത നല്‍കി. 'നിങ്ങളെ ഞാന്‍ എട്ട് വര്‍ഷം മുന്‍പ് കണ്ടിട്ടുമില്ല, നിങ്ങളെന്റെ പ്രിയ സുഹൃത്തായിട്ടുമില്ല' എന്നായിരുന്നു മറുപടി.
https://www.facebook.com/Malayalivartha























