ബിക്കിനിയണിയാം, പക്ഷെ ഗ്ലാമറിന് വേണ്ടി പറ്റില്ലെന്ന് ലക്ഷ്മിമേനോന്‍

ഗ്ലാമറിന് വേണ്ടി ശരീരം എക്‌സ്‌പോസ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് നടി ലക്ഷ്മിമേനോന്‍. നീന്തല്‍ക്കുളത്തില്‍ ബിക്കിനി അണിയണമെന്നത് ന്യായം. പക്ഷെ, ഗ്ലാമറിനായി ബിക്കിനി ധരിക്കണമെന്ന് പറയുന്നത് ന്യായമല്ലെന്നും താരം പറഞ്ഞു. നിബന്ധനകളും നിര്‍ബന്ധങ്ങളും തീര്‍ത്തും ഒഴിവാക്കാനാവില്ല. ആവശ്യത്തിലധികം തിരക്ക് ഇപ്പോഴുണ്ട്.
മലയാളത്തില്‍ അഭിനയിക്കാത്തത് ഓഫറുകള്‍ വരാത്തത് കൊണ്ടാണ്. തമിഴില്‍ ഒരേ ടൈപ്പിലുള്ള കഥാപാത്രങ്ങളാണ് ലഭിക്കുന്നത്. ഗ്രാമീണ കഥാപാത്രം വിജയിച്ചാല്‍ പിന്നെ അതിന് മാത്രമേ വിളിക്കൂ. മോഡേണ്‍ സക്‌സസായാല്‍ അത് മാത്രം. സ്ഥിരം വേഷങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ല.
വലിച്ച് വാരി സിനിമ ചെയ്യുന്നതിനോട് യോജിപ്പില്ല. ജീവയോടൊപ്പം ചെയ്യുന്ന നെഞ്ചമുണ്ട് നേര്‍മയുണ്ട് വ്യത്യസ്തതയുളള കഥാപാത്രമാണ്. സിനിമയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് ഓരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങള്‍ ചെയ്യാത്തത്. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമായാലേ ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ കാലം നിലനില്‍ക്കാനാകൂ.
നല്ല സിനിമകള്‍ക്ക് വേണ്ടി ഇടവേളകളും സമയവും എടുക്കുന്നതിന് പ്രയാസമില്ല. സിനിമയില്ലാത്തപ്പോള്‍ നൃത്ത പരിപാടികളുണ്ട്. അതിന്റെ തിരക്കും പഠനത്തിന്റെ കാര്യങ്ങളുമുണ്ട്. ഓപ്പണ്‍സ്‌കൂളായി ഡിഗ്രിക്ക് പഠിക്കുകയാണ് താരം. നല്ല വിദ്യാഭ്യാസം നേടണം എന്നത് ഏതൊരു പെണ്‍കുട്ടിയെയും പോലെ തന്റെയും ആഗ്രഹമാണെന്ന് ലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha























