ലോകം കീഴടക്കി പ്രിയങ്കയുടെ പ്രണയം

പ്രിയങ്ക ചോപ്ര പ്രശസ്തി ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. ക്വാന്റിക്കോ എന്ന അമേരിക്കന്‍ സീരിയലിലൂടെ ഈ പ്രശസ്തി വ്യാപിച്ചത്. ബോളിവുഡ് സുന്ദരിക്ക് ലോകം മുഴുവന്‍ ആരാധകരായി. ഓസ്‌കാര്‍, എമ്മി തുടങ്ങി അന്താരാഷ്ട്ര വേദികളില്‍ പ്രിയങ്ക സ്ഥാനം നേടി. ലോക ഒന്നാം നമ്പര്‍ മാഗസിനുകള്‍ തങ്ങളുടെ മുഖമാകാന്‍ പ്രിയങ്കയെ വീണ്ടും വീണ്ടും ക്ഷണിക്കുന്നു. അങ്ങനെ ഒറ്റ സീരിയലിലൂടെ ആര്‍ക്കും അസൂയ തോന്നിക്കുന്ന നേട്ടങ്ങള്‍ ഇന്ത്യന്‍ സുന്ദരി നേടി കഴിഞ്ഞു. അത്രയേറേ തരംഗം ക്വാന്റിക്കോ ഉണ്ടാക്കി.
സീരിയലിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചപ്പോള്‍ ഹോളിവുഡിലെ ചര്‍ച്ച പ്രിയങ്കയും സഹതാരം അലക്‌സ് പാരീഷുമാണ്. ക്വാന്റിക്കോ സീരിയലിന്റെ സെറ്റില്‍ നിന്ന് പുറത്തു വിട്ട ഇരുവരുടേയും പ്രണയ ചിത്രങ്ങളാണ് ആരാധകരെ കീഴടക്കിയിരിക്കുന്നത്. തങ്ങള്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ പ്രണയ നിമിഷങ്ങളെന്നാണ് ആരാധകര്‍ ഇവരുടെ ഫോട്ടോയെ വിശേഷിപ്പിക്കുന്നത്.
ചെറിയ കാടിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ പ്രണയ നിമിഷങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോകളില്‍ പ്രിയങ്ക വളരെ സുന്ദരിയാണ്. ഇതോടെ ഹോളിവുഡ് ലോകത്തെ പ്രിയങ്ക വീണ്ടും വീഴ്ത്തിയിരിക്കുകയാണ്.

https://www.facebook.com/Malayalivartha























