അതെന്റെ മകളല്ല... മകളെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥയെപ്പറ്റി പ്രതികരിച്ച് ഹരിശ്രീ അശോകന്‍

തന്റെ മകളുടേതെന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവാഹ ചിത്രത്തിനെതിരെ ഹരിശ്രീ അശോകന്‍ രംഗത്തെത്തി. ഈ ഫോട്ടോ വ്യാജമാണെന്ന് ഹരിശ്രീ അശോകന്‍ ഉറപ്പിച്ചു.
ഹരിശ്രീ അശോകന്‍ തന്നെയാണ് വാര്‍ത്തയുടെ സത്യാവസ്ഥയുമായി ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത്. വാര്‍ത്ത വിശ്വസിക്കരുതെന്ന് അറിയിച്ച നടന്‍ തന്റെ കുടുംബ ചിത്രം കൂടി കുറിപ്പിനൊപ്പം പങ്കുവയ്ക്കുകയുണ്ടായി.
സമൂഹ മാധ്യമങ്ങളില്‍ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരില്‍ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു. എന്നാല്‍ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാന്‍ വിനീതപൂര്‍വം ഏവരെയും അറിയിച്ചുകൊള്ളുന്നു. അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രം കൂടി ഞാന്‍ എവിടെ ഷെയര്‍ ചെയ്യുന്നു.
https://www.facebook.com/Malayalivartha























