കുറേ നാളായി തുടര്‍ന്നുപോകുന്ന നയന്‍താരയുമായുള്ള പിണക്കത്തിന്‌റെ യഥാര്‍ത്ഥ കാരണം തുറന്നുപറഞ്ഞ് തൃഷ

തെന്നിന്ത്യയിലെ നടന്‍മാരോളം പോന്ന പദവി ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ച വളരെ കുറച്ച് നടിമാരെ ഉണ്ടായിട്ടുള്ളു. അവരില്‍ പ്രമുഖരാണ് നയന്‍താരയും തൃഷയും. ഇരുവരും തമ്മില്‍ മിണ്ടാതായിട്ട് നാളുകളേറെയായെന്ന് കോളിവുഡിലെ പരസ്യമായ രഹസ്യമാണ്. തൃഷയുടെ താര സിംഹാസനത്തിന് ഇളക്കം തട്ടാന്‍ കാരണം നയന്‍സിന്റെ തമിഴ് ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവായിരുന്നു.
എന്നാല്‍ നാളുകളായി തുടരുന്ന തൃഷയും നയന്‍താരയും തമ്മിലുള്ള വഴക്കിന് കാരണമെന്തെന്ന് പലരും അറിയാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയൊന്നും ആര്‍ക്കും ലഭിച്ചില്ല. ഇക്കാര്യത്തില്‍ പരക്കുന്ന ഗോസിപ്പു വാര്‍ത്തകള്‍ മാത്രമാണ് ഇക്കാലത്തിനിടയ്ക്ക് പുറത്തു വന്നിട്ടുള്ളതും. കാരണം ഇരുവരും പിണക്കത്തെകുറിച്ച് പരസ്യമായ വേദിയില്‍ തുറന്നു സംസാരിച്ചിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ ഇതിനു ഒരു മാറ്റം ഉണ്ടായിരിക്കുകയാണ്. തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത് തൃഷയാണ്.
തൃഷ എതിരാളികള്‍ ഇല്ലാതെ മികച്ച ഹിറ്റുകള്‍ ഉണ്ടാക്കുന്ന കാലത്താണ് നയന്‍സിന്റെ തമിഴ് അരങ്ങേറ്റം. അതിന് ഒപ്പം തന്നെ തെലുങ്കിലും നയന്‍സ് സ്ഥാനം നേടി. ഇതാണ് നയന്‍താരയോട് തൃഷയ്ക്ക് വൈരം ഉണ്ടാകാനുള്ള കാരണം എന്നാണ് കോളിവുഡിലെ ഗോസിപ്പ്. എന്നാല്‍ ഇതൊന്നുമല്ല തങ്ങള്‍ക്കിടയിലെ സൗഹൃദം നഷ്ടപ്പെട്ടതിന്റെ കാരണമെന്നാണ് തൃഷ വ്യക്തമാക്കിയിരിക്കുന്നത്.
തങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ കൂടുതലും മാധ്യമസൃഷ്ടിയാണെന്നു തൃഷ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതു ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ആയിരുന്നില്ല. അത് ഇരുവര്‍ക്കും പരസ്പരം അറിയാവുന്ന സുഹൃത്തുക്കള്‍ മൂലമുള്ള പ്രശ്‌നങ്ങളായിരുന്നു. പരസ്പരമുള്ള കലഹം മൂലം കുറച്ചു കാലം സംസാരിക്കാതെ ഇരുന്നു. എന്നാല്‍ ഞങ്ങള്‍ ഇരുവരും പരസ്പരം നല്ലതു വരണം എന്ന് ആഗ്രഹിക്കുന്നവരാണ്. അടുത്തിടയ്ക്ക് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തൃഷ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha























