''എന്റെ അടുത്ത വിവാഹമോചനം എന്നാണെന്ന് കാത്തിരിക്കുന്നു''- ശ്വേതാ മേനോന്‍

തന്റെ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിയ്ക്കുകയാണെന്ന് നടി ശ്വേത മേനോന്‍. സോഷ്യല്‍ മീഡിയയിയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ശ്വേത മേനോന്‍ വിവാഹ മോചിതയായി എന്ന വാര്‍ത്ത ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ശ്വേതയുടെ പ്രതികരണം.
ആദ്യമൊക്കെ വ്യാജ വാര്‍ത്തയോട് ശ്വേത മേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇത് കണ്ട് ചിരിക്കുകയാണെന്ന് ശ്വേത മേനോന്‍ പറയുന്നു. 'അവസാനം ഞാന്‍ വിവാഹ മോചിത ആയത് കഴിഞ്ഞ ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണാണ് വാര്‍ത്ത കാണിച്ചു തന്നത്. ഇതു കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ഉടന്‍ തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് കാര്യം അറിയിച്ചു' എന്ന് ശ്വേത.
ഇപ്പോള്‍ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കലാണ് ഞങ്ങളുടെ പ്രധാന തമാശയെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha























