ഹാസ്യ സാമ്രാട്ട് ജഗതിയുടെ നായികയാകാന്‍ വിസമ്മതിച്ച നടിമാര്‍ മലയാളത്തിലുണ്ട്

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ നായികയായി അഭിനയിക്കുന്നതിന് വിസമ്മതിച്ച മലയാളത്തിലെ പ്രമുഖ നടിമാരെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കെബി മധു ജഗതി ശ്രീകുമാറിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വിയനപൂര്‍വ്വം വിദ്യാധരന്‍. ഇതിലെ നായികയാകാനാണ് രണ്ട് പ്രമുഖ നടിമാരെ സംവിധായകന്‍ സമീപിച്ചത്.
എന്നാല്‍ ഇരുവരും ആദ്യം സമ്മതം മൂളുകയും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞു പിന്‍മാറുകയായിരുന്നു. ശോഭനയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ, വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ശോഭന പിന്മാറി.
പിന്നീട്, അന്ന് മലയാളത്തിലും തമിഴിലുമെല്ലാം താരമൂല്യമുള്ള ഭാനുപ്രിയയെ സമീപിച്ചു. ഭാനുപ്രിയ കരാര്‍ ചെയ്തതോടെ പോസ്റ്ററുകളും ഇറങ്ങി. എന്നാല്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കാരണമൊന്നും പറയാതെ നടി പിന്മാറി. ഒടുവിലാണ് ചിത്രത്തിലെ നായികയായി സുകന്യ എത്തുന്നത്.
https://www.facebook.com/Malayalivartha























