താലി കെട്ടിനു തൊട്ടു മുന്‍പ് വരുണ്‍മാനിയനുമായുള്ള വിവാഹം മുടങ്ങിയത്തിനു കാരണം ഞാനെടുത്ത ഒരു തീരുമാനം കൊണ്ടായിരുന്നു - തൃഷ

കഴിഞ്ഞ വര്‍ഷം ജനുവരി 23 നാണ് തെന്നിന്ത്യന്‍ സുന്ദരി തൃഷയും നിര്‍മാതാവ് വരുണ്‍ മാനിയനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയവും കഴിഞ്ഞ് വിവാഹം അടുക്കാറായപ്പോഴായിരുന്നു പിരിയല്‍. തൃഷയുടെയും നിര്‍മാതാവും ബിസിനസ്സ്മാനുമായ വരുണ്‍മാനിയന്റെയും ജീവിതത്തിലുണ്ടായ പ്രണയത്തകര്‍ച്ചയുടെ കാരണം ഇതുവരെയും വ്യക്തമായിരുന്നില്ല. സംഭവം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നടി കാരണം തുറന്നുപറയുന്നു. സിനിമയോടുള്ള തന്റെ ഇഷ്ടം മൂലമാണ് വിവാഹം മുടങ്ങാന്‍ കാരണമായതെന്ന് തൃഷ വെളിപ്പെടുത്തി. കൊടി സിനിമയുടെ വിജയാഘോഷ ചടങ്ങിനിടെയായിരുന്നു തൃഷയുടെ വെളിപ്പെടുത്തല്‍.
'വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ആളാണ് ഞാന്‍, സിനിമയാണ് എല്ലാം. നായികയുടെ വേഷം കിട്ടിയില്ലെങ്കില്‍ കൂടി സഹതാരങ്ങളുടെ വേഷം ചെയ്യാനും തയ്യാറാണ്. സിനിമ ചെയ്ത് മരണമടയുകയാണ് ആഗ്രഹവും.'-തൃഷ പറഞ്ഞു. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹ തിയ്യതി പിന്നീട് അറിയിക്കും എന്നായിരുന്നു അന്ന് പറഞ്ഞത്. പിന്നീട് ഇരുവരും ഒരുമിച്ച് പല വിദേശയാത്രകളും നടത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇരുവരുടെയും വേര്‍പിരിയല്‍ ഉണ്ടായത്.
തൃഷയും ധനുഷും ഒന്നിച്ചഭിനയിച്ച കൊടി തീയേറ്ററുകളില്‍ ഇപ്പോള്‍ വിജയക്കൊടി പാറിക്കുകയാണ്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരനും ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നുണ്ട്. രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രത്തിനു തമിഴ നാടിനു പുറമെ മലയാളക്കരയിലും തീയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് ഉള്ളത്.
https://www.facebook.com/Malayalivartha























