അവനെക്കിട്ടിയാല്‍ ഒരുകൈ നോക്കാം... ലിപ്പ് ലോക്ക് സീന്‍ ചെയ്യണമെങ്കില്‍

അബദ്ധത്തിലുള്ള ഡയലോഗ് പറഞ്ഞ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍ വാരിക്കൂട്ടുന്ന നടിയാണ് അന്‍സിബ ഹസന്‍. മലയാളി നടിമാരില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കും ഇരയായിട്ടുള്ള താരം കൂടിയാണ് അന്‍സിബ.
വസ്ത്രധാരണത്തിന്റെ പേരിലും തട്ടമിടാത്തതിന്റെ പേരിലും നടി നരകത്തില്‍ പോകും എന്നു വരെ ചില പ്രത്യേക വിഭാഗം പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ തന്റേതായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള കഴിവ് ഈ യുവ താരത്തിനുണ്ട്.
ഒരു ദേശീയ മാഗസീന്‍ നല്‍കിയ അഭിമുഖത്തില്‍ ലിപ് ലോക്ക് സീനുകളോടുള്ള സമീപനം താരം വ്യക്തമാക്കി. സിനിമ ആവശ്യപ്പെട്ടാല്‍ ലിപ് ലോക്ക് ചെയ്യുമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി വളരെ സൂക്ഷിച്ചായിരുന്നു. 'അതൊരു വലിയ സംഭവമായി നിങ്ങള്‍ ചോദിക്കുമ്പോള്‍ എനിക്കും ഡിമാന്റുണ്ട്. എനിക്ക് ലിപ് ലോക്ക് ചെയ്യാന്‍ രണ്‍ബീര്‍ കപൂര്‍ ആണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഇതു രണ്ടും ഒരിക്കലും നടക്കില്ലെന്ന് ഉറ്റപ്പുള്ളതു കൊണ്ട് ലിപ് ലോക്കില്‍ എനിക്ക് പേടിയില്ല' എന്ന് താരം പറയുന്നു.
ഷാജോണ്‍ നായകനാകുന്ന പരീത് പണ്ടാരി എന്ന സിനിമയില്‍ നായികയായാണ് അന്‍സിബ ഇനി എത്തുന്നത്.
https://www.facebook.com/Malayalivartha























