പരാജയം ഒരാളുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല: അല്ലുഅര്‍ജുന്‍

ഒരു സിനിമ പരാജയപ്പെട്ടാല്‍ സാധാരണ ഗതിയില്‍ അതിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും ചുമലില്‍ അടിച്ചേല്‍പ്പിച്ചിട്ടേ സിനിമാ ലോകം അടങ്ങൂ. പണ്ട് മുതലേ ഉള്ളൊരു ശീലമാണിത്. പലപ്പോഴും നായകന്റെയും സംവിധായകന്റെയും ഉത്തരവാദിത്വമായി മാത്രം പരാജയം മാറും. പിന്നെ കുറ്റപ്പെടുത്തലുകളും ചെളിവാരിയെറിയലുമാകും.
എന്നാല്‍ വിജയം സംഭവിച്ചാല്‍ അതിന്റെ ക്രഡിറ്റ് ഏറ്റെടുക്കാന്‍ എല്ലാവര്‍ക്കും നല്ല ഉല്‍സാഹമാണെന്നും അല്ലുഅര്‍ജുന്‍ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ അല്ലുവിന്റെ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരം ഇതേ കുറിച്ച് പ്രതികരിച്ചത്.
സാധാരണഗതിയില്‍ തന്റെ ചിത്രങ്ങളുടെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയാണ് പതിവെന്ന് അല്ലുഅര്‍ജുന്‍ സമ്മതിക്കുന്നു. തന്റെ ഭാഗത്ത് പിഴവില്ലെങ്കില്‍ കൂടി അങ്ങനെ ചെയ്യാറുണ്ട്. പലപ്പോഴും പരാജയകാരണം കഥയായിരിക്കും. അതിനെ കുറിച്ച് ആരും സംസാരിക്കാറില്ല.
അതുകൊണ്ട് തിരക്കഥ നോക്കിയാണ് അല്ലുഅര്‍ജുന്‍ സിനിമ തെരഞ്ഞെടുക്കുന്നത്. മറ്റ് നിബന്ധനകള്‍ വയ്ക്കാറില്ല. എന്നാല്‍ ആസൂത്രണത്തിലെ പിഴവ് പലപ്പോഴും സിനിമകളുടെ വിജയത്തെ ബാധിക്കും. അതില്‍ കോംപ്രമൈസ് ചെയ്യാന്‍ പാടില്ല. പിന്നെ പറഞ്ഞ കഥ എഴുതിവരുമ്പോള്‍ മറ്റൊരു രീതിയിലായിരിക്കും താരം പറഞ്ഞു.
https://www.facebook.com/Malayalivartha























