മലയാളി നടിയും പാര്‍ത്ഥിപന്റെ മുന്‍ഭാര്യയുമായിരുന്ന സീത രണ്ടാം വിവാഹത്തില്‍ നിന്നും മോചനം നേടുന്നു

വിവാഹ മോചന പട്ടികയിലേക്ക് മലയാളത്തിന്റെ മറ്റൊരു പ്രിയതാരം കൂടി. തമിഴ് സിനിമ താരം പാര്‍ഥിപന്റെ മുന്‍ ഭാര്യയായിരുന്ന സീതയാണ് വേര്‍പിരിയാനൊരുങ്ങുന്നത്. പാര്‍ഥിപനുമായുള്ള പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം സതീഷ് എന്നയാള്‍ക്കൊപ്പം ലിവിങ്ങ് ടുഗെതറിലായിരുന്നു സീത.
സതീഷ് തന്നെ ചതിക്കുകയായിരുന്നെന്നും അയാള്‍ക്ക് തന്റെ പണം മാത്രം മതിയായിരുന്നു, അതിനാല്‍ വേര്‍പിരിയുകയാണെന്നും നടി വ്യക്തമാക്കുന്നു. 1990ലായിരുന്നു പാര്‍ഥിപനും സീതയുമായുള്ള വിവാഹം. 2001ല്‍ വേര്‍പിരിഞ്ഞ ശേഷം സിനിമയില്‍ സജീവമായ സീത 2010ല്‍ ടെലിവിഷന്‍ അവതാരകനായ സതീഷുമായി ജീവിക്കാന്‍ തുടങ്ങിയത്.
തമിഴ്, തെലുങ്ക് ഭാഷകളില്‍ ധാരാളം സിനിമകള്‍ ചെയ്ത സീതയെ മലയാളികള്‍ക്കും സുപരിചയമാണ്. തന്മാത്ര, നോട്ട്ബുക്ക്, വിനോദയാത്ര, ഗ്രാന്റ്മാസ്റ്റര്‍, മൈ ബോസ്, പട്ടം പോലെ, വില്ലാളി വീരന്‍, ചാര്‍ലി തുടങ്ങി ഒത്തിരി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അവസാനമായി ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. 52-കാരിയായ സീത ചെന്നൈയിലാണ് താമസം.
https://www.facebook.com/Malayalivartha























