വിശ്വസിച്ചാല്‍ ഒരു കാര്യം പറയാം... മോഹന്‍ലാലിന്റെ നായികയായി എന്നെ വിളിച്ചതാ; അതുപേക്ഷിക്കാന്‍ വ്യക്തമായ കാരണം

മലയാളത്തിലെ അറിയപ്പെടുന്ന ഹാസ്യ താരമായ പൊന്നമ്മ ബാബു തനിക്ക് മോഹന്‍ലാലിന്റെ നായികയാവാന്‍ കഴിയാത്തതിന്റെ വിഷമം പങ്കുവയ്ക്കുകയാണ്. 1982ല്‍ ആണ് പൊന്നമ്മയ്ക്ക് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്.
ഭദ്രന്‍ സംവിധാനം ചെയ്ത എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. ലാലിനൊപ്പം ശങ്കറും ചിത്രത്തിലുണ്ട്. എന്നാല്‍ അന്ന് കല്യാണത്തിരക്കില്‍ നില്‍ക്കുന്നതിനാലാണ് ആ അവസരം വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നത്.
പകരം നായികയായി എത്തിയത് മേനകയും. ചിത്രം സൂപ്പര്‍ഹിറ്റുമായി. തിരിഞ്ഞുനോക്കുമ്പോള്‍ നഷ്ടബോധം തോന്നുന്നുവെന്നാണ് പൊന്നമ്മ പറയുന്നത്. അന്നത്തെ അവസരം വിനിയോഗിച്ചിരുന്നെങ്കില്‍ ഇന്ന് മലയാളത്തിലെ എണ്ണംപറഞ്ഞ നടിമാരിലൊരാളായി ഞാന്‍ മാറിയേനെപൊന്നമ്മ പറയുന്നു.
നാടകത്തിലൂടെ എത്തി സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് പൊന്നമ്മ ബാബു. 1996ല്‍ പടനായകന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു പൊന്നമ്മയുടെ വരവ്. അതിനുശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍. സിനിമയ്‌ക്കൊപ്പം സീരിയലിലും സജീവമായ പൊന്നമ്മയുടെ മകള്‍ പിങ്കിയും അഭിനയലോകത്ത് സജീവമാണ്.
https://www.facebook.com/Malayalivartha























