മോഹന്‍ലാലിന് 10 കോടി... അന്യഭാഷാ ചിത്രങ്ങളില്‍ വന്‍ ഡിമാന്‍ഡ്

പുലി മുരുകന്‍ 100 കോടി ക്ലബ്ബില്‍ എത്തിയതോടെ മോഹന്‍ലാലിന് അന്യ ഭാഷാ ചിത്രങ്ങളില്‍ നിന്നും വന്‍ ഡിമാന്‍ഡ്. മോഹന്‍ലാലിന് എത്ര നല്‍കിയാലും ഇരട്ടിയിലധികം കിട്ടുമെന്ന ഗ്യാരണ്ടിയുള്ളതിനാലാണ് നിര്‍മ്മാതാക്കള്‍ വന്‍ പ്രതിഫലം നല്‍കുന്നത്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. മലയാളത്തില്‍ അദ്ദേഹം വാങ്ങുന്നത് 4 കോടി രൂപയാണ്.
ദൃശ്യത്തിന്റെ വിജയത്തിനു ശേഷമായിരുന്നു 3.50 കോടിയില്‍ നിന്ന് പ്രതിഫലം 4 കോടിയാക്കിയത്. എന്നാല്‍ മലയാളത്തേക്കാള്‍ ഇരട്ടി പ്രതിഫലമാണ് അന്യഭാഷകള്‍ മോഹന്‍ലാലിന് നല്‍കുന്നത്. 10 കോടി രൂപയാണ് മോഹന്‍ലാലിന് ലഭിക്കുന്നത്.
ഒപ്പം, ജനതാ ഗാരേജ്, പുലിമുരുകന്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷം 4 കോടിയില്‍ നിന്ന് പ്രതിഫലം വീണ്ടും ഉയര്‍ന്നേക്കും. മമ്മൂട്ടി, ദിലീപ് എന്നിവര്‍ രണ്ടു കോടിയാണ് വാങ്ങുന്നത്.
തുടര്‍ച്ചയായി ബിഗ് ബജറ്റ് ചിത്രങ്ങളുമായി എത്തുന്ന മോഹന്‍ലാലിന്റെ അടുത്ത ചിത്രം ചെറിയ ബജറ്റില്‍ എത്തുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ്. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രം ജിബു ജേക്കബ് ആണ് സംവിധാനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha























