സിനിമയിലെ സ്റ്റണ്ടല്ല... ബാബു രാജിന് നെഞ്ചില്‍ വെട്ടേറ്റു; നാട്ടുകാര്‍ മേഞ്ഞു

കുടിവെള്ളമില്ലാതെ ജനം പൊറുതി മുട്ടുമ്പോള്‍ കുളം വറ്റിക്കാനിറങ്ങിയ ബാബുരാജിനേയും സംഘത്തേയും ജനം നേരിട്ടു. സംഘര്‍ഷത്തില്‍ ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം.
റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുള്ള തര്‍ക്കത്തിനിടെ ഒരാള്‍ വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളില്‍ ചിലര്‍ ഉപയോഗിക്കുന്നത്.
വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തിനെതിരെയാണു സമീപവാസികള്‍ സംഘടിച്ചത്. ബാബുരാജിന്റെ ഇടതു നെഞ്ചിലാണു വെട്ടേറ്റത്. ഗുരുതരമല്ല. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടു പോയി.
https://www.facebook.com/Malayalivartha

























