എമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ഫോണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന തെന്നിന്ത്യന്‍ താരം എമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. മുംബൈയിലെ ഒരു മൊബൈല്‍ സ്‌റ്റോറില്‍ ഫോണ്‍ നന്നാക്കാനായി ആമി കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രങ്ങളും ലീക്കായത്. ഫോണില്‍ നിന്നു തന്നെ ഫോട്ടോ ചോര്‍ന്നതാണെന്ന് നടി പറയുന്നു.
ലണ്ടനില്‍ നിന്നും യന്തിരന്‍ 2വിന്റെ ഷൂട്ടിങിനായി ചെന്നൈയില്‍ പോകുന്നതിനിടെ മുംബൈയില്‍ ഇറങ്ങിയതായിരുന്നു താരം. ഫെബ്രുവരി ഏഴിനാണ് സംഭവം. പിന്നീട് തന്റെ ഫോണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടപ്പോഴാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ആമി അറിയുന്നത്. ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് എമി പറയുന്നു. സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം ഗൗരവമായി തന്നെ എടുക്കാനാണ് താരത്തിന്റെ തീരുമാനം.

https://www.facebook.com/Malayalivartha

























