ഞാന്‍ പൊതുദര്‍ശന വസ്തുവല്ലെന്ന് നടി രമ്യാ നമ്പീശന്‍

ഇപ്പോള്‍ പല മേഖലകളിലായി പ്രശസ്തരായ എല്ലാവരും ജനങ്ങളോട് സംസാരിക്കുന്നതിനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും തിരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗ്ഗമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ അതിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും ഇവര്‍ക്ക് പാരയായി മാറുകയും ചെയ്യും.
ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ മറ്റ് നടികളെ പോലെ സോഷ്യല്‍ മീഡിയയില്‍ എന്ത് കൊണ്ട് സജീവമാകുന്നില്ല എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് നടി രമ്യ രമ്യാ നമ്പീശന്‍. തന്റെ സ്വകാര്യത പൊതുദര്‍ശനത്തിന് വെക്കാനുള്ളത് അല്ലെന്നാണ് രമ്യാ നമ്പീശന്‍ പറഞ്ഞത്.
കുറേ ട്വീറ്റ് ചെയ്യുക, പോസ്റ്റ് ചെയ്യുക എന്നിതിലൊന്നും എനിക്ക് താത്പര്യമില്ല. എന്റെ സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദര്‍ശനത്തിന് വെക്കാനും ഉദ്ദേശമില്ല. എനിക്ക് എന്റേതായൊരു പെഴ്‌സണല്‍ സ്‌പേസസ് വേണം. പിന്നെ സോഷ്യല്‍ മീഡിയയെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ്. ചിലര്‍ കുറച്ചുകൂടെ ആക്ടീവായിരിക്കും. എനിക്കെന്തായാലും അത്രാക്ടീവാകാന്‍ താത്പര്യമില്ല എന്നാണ് രമ്യ പക്ഷം.
നടിയായത് കൊണ്ട് സ്വകാര്യത പോയെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. നമ്മള്‍ ചെയ്യുന്ന ക്യാരക്ടറിനോട് ആരാധനയോ അതിനോടുള്ള ഇമോഷണല്‍ അറ്റാച്ച്‌മെന്റോ ഒക്കെ വെച്ചിട്ടാവും ആള്‍ക്കാരുടെ പെരുമാറ്റം. അതിനെ തന്ത്രപരമായി നേരിടുകയേ വഴിയുള്ളൂരമ്യ പറഞ്ഞു.
നടികളെ ഒരു പ്രഹേളികയായി കാണാതെ അവരെ മനസ്സിലാക്കുന്ന ഒരാള്‍ ജീവിതത്തില്‍ വരണം എന്നാണ് ആഗ്രഹം. അത് എങ്ങിനെ, എപ്പോള്‍ സംഭവിക്കുമെന്ന് അറിയില്ല. തത്ക്കാലം മനസ്സില്‍ അങ്ങിനെ ഒരാളില്ല എന്നും രമ്യ പറഞ്ഞു.
https://www.facebook.com/Malayalivartha























