ശ്രുതിഹാസന് ഇറ്റാലിയന്‍ കാമുകന്‍

നടി ശ്രുതിഹാസന് ഇറ്റാലിയന്‍ കാമുകന്‍. ഇറ്റലിയില്‍ ജനിച്ച് ലണ്ടനില്‍ താമസിക്കുന്ന മിഷേല്‍ കോര്‍സല്‍ ഇക്കഴിഞ്ഞ വാലന്റയിന്‍ ദിനത്തില്‍ മുംബയിലെത്തിയതോടെയാണ് ഇക്കാര്യം പുറത്തായത്. മൂന്ന് മാസമായി ഇരുവരും ഡേറ്റിംഗിലാണ്.
മിഷേല്‍ ഇടയ്ക്കിടെ മുംബയില്‍ വന്ന് പോകാറുണ്ടെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഒരു ദേശീയ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേക്കുറിച്ച് ശ്രുതിഹാസനോട് ചോദിച്ചെങ്കിലും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹമില്ലെന്ന് താരം വ്യക്തമാക്കി.
14-ന് മുംബയിലെത്തിയ മിഷേല്‍ ശ്രുതിക്കൊപ്പം ചെലവഴിച്ച ശേഷം മടങ്ങിയിട്ടില്ല. അതേസമയം ശ്രുതിയുടെ ലൊക്കേഷനില്‍ ഇയാള്‍ എത്തിയിട്ടില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.
നടന്‍ സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു ശ്രുതിഹാസന്‍. പിന്നീട് അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ആ ബന്ധം അവസാനിച്ചു. അതിന് ശേഷം ധനുഷുമായി അടുപ്പമായിരുന്നു. ഇത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളിലുള്‍പ്പെടെ വന്നു. ധനുഷിന് പിന്നാലെ ശ്രുതി നടക്കുകയാണെന്നും ആക്ഷേപമുണ്ടായിരുന്നു. ഒടുവില്‍ ധനുഷിന്റെ ഭാര്യാപിതാവ് രജനീകാന്തും കമലാഹാസനും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. ധനുഷിന്റെ ഭാര്യ സംവിധാനം ചെയ്ത ത്രിയില്‍ ധനുഷും ശ്രുതിയും ജോഡികളായിരുന്നു.
രണ്‍ബീര്‍ കപൂറിനൊപ്പം ശ്രുതി രണ്ട് പരസ്യചിത്രങ്ങളില്‍ അഭിനയിച്ചതോടെ മുംബയിലെ മാധ്യമങ്ങള്‍ ഇരുവരെയും ഗോസിപ്പ് കോളങ്ങളില്‍ നിരത്തിയിരുന്നു. കത്രീന കെയ്ഫുമായി രണ്‍ബീര്‍ അകന്ന് കഴിയുന്ന സമയമായിരുന്നു അപ്പോള്‍.
എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ശ്രുതി രംഗത്തെത്തി. താന്‍ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ ഒരു തരത്തിലും തന്നെ ബാധിക്കില്ലെന്നും താരം ട്വിറ്റ് ചെയ്തിരുന്നു.
അതിനിടെ താരത്തെ വിടാതെ പിന്തുടര്‍ന്ന ആരാധകന്‍ മുംബയിലെ ഫഌറ്റിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha



























