ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ശില്‍പാ ഷെട്ടിയുടെ യോഗാവെല്‍നസ്സ് ക്ലാസ്

ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിന് യോഗ പ്രധാന ഘടകമാണ്. യോഗയോടൊപ്പം അല്പം വ്യായാമം കൂടെയായാല്‍ ശരീരത്തിന് വളരെയേറെ ഗുണം ചെയ്യും. ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ പുതിയ യോഗാവെല്‍നസ്സ് വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
ശില്‍പാ ഷെട്ടിയുടേയും കുടുംബത്തിന്റേയുമൊപ്പം ബോളിവുഡ് നടനും ജാക്കി ഷ്‌റോഫിന്റെ മകനുമായ ടൈഗര്‍ ഷ്‌റോഫും ചേര്‍ന്നാണ് പുതിയ വീഡിയോകള്‍ പുറത്തിറക്കിയത്. ശില്‍പാ ഷെട്ടിയുടെ ഔദ്യോഗിക യൂടൂബ് ചാനലിലും വെബ്‌സൈറ്റിലുമാണ് വീഡിയോ കാണാനാവുക. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു ലക്ഷത്തിലധികം കാണികളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയില്‍ ശില്‍പയുടെ വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ലളിതവും സുന്ദരവുമായതിലും കാര്യങ്ങള്‍ മനസിലാക്കിയെടുക്കാന്‍ വളരെയെളുപ്പമായതിലും നിരവധി ആളുകള്‍ ശില്‍പയ്ക്ക് അഭിനന്ദനം അറിയിക്കുന്നുണ്ട്.
ചെറു പതിപ്പിനുപകരം മുഴുവന്‍ ദൈര്‍ഖ്യമുള്ള വീഡിയോയും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha



























