നടിമാരെ എന്തും ചെയ്യാമെന്നാണോ? സംഭവം കേട്ടപ്പോള്‍ വല്ലാത്ത ഒരു ഷോക്കായി

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടി ആക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി നടി ഭാമ. സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭാമ പറഞ്ഞു. സംഭവം കേട്ടപ്പോള്‍ വല്ലാത്ത ഒരു ഷോക്കായിരുന്നു.
നടിമാര്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ച് കുറച്ചുകൂടി സുരക്ഷിതത്വത്തിലാണ് ജീവിക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടായത് തികച്ചും അപ്രതീക്ഷിതമാണ്. നമ്മളെല്ലാവരും ജാഗരൂഗരായി ഇരിക്കേണ്ടിയിരിക്കുന്നു. ഇത്തരക്കാരുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല.
നടിമാര്‍ ഇത്തരം സംഭവങ്ങള്‍ നാണക്കേടുകൊണ്ട് പുറത്ത് പറയാതിരിക്കും എന്ന് കരുതിയിട്ടാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത്. അല്ലെങ്കില്‍ നടിമാരെ എന്തും ചെയ്യാമെന്നാണോ ഇവരുടെ വിചാരം? എന്തായാലും യാഥാര്‍ഥ്യം പുറത്തു വരട്ടെ. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം ഭാമ പറയുന്നു.
https://www.facebook.com/Malayalivartha



























