പണിയറിയില്ലെങ്കില്‍ നിര്‍ത്തിയിട്ട് പോടോ... ജോണ്‍ ബ്രിട്ടാസിനെതിരെ രൂക്ഷമായ ഭാഷയില്‍ റിമ കല്ലിങ്കല്‍

കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് ചര്‍ച്ചകള്‍ പൊടി പൊടിക്കുകയാണ്. രാവിലെ മുതല്‍ നടിയുടെ പേര് പറഞ്ഞ് വാര്‍ത്ത കൊടുത്തവര്‍ വൈകുന്നേരത്തോടെ പ്രമുഖ നടിയെന്നാക്കി. അങ്ങനെ പ്രമുഖ നടിയെ വച്ചുള്ള ചര്‍ച്ച ഏറ്റ് പിടിച്ച് സിനിമാ താരങ്ങളും എത്തി.
ഇതിനിടെ നടിയെ സംബന്ധിച്ച് കൈരളി ടിവി നല്‍കിയ വാര്‍ത്തക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി റിമാ കല്ലിങ്കല്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് റിമ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് നിങ്ങള്‍ രാജിവെക്കണം. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു? ഇങ്ങനെയാണ് റിമയുടെ പോസ്റ്റ്.
വാര്‍ത്തയില്‍ നടിയെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്താ സ്‌ക്രോള്‍ ചെയ്തതാണ് റിമയെ പ്രകോപിപ്പിച്ചത് എന്നാണ് അറിയുന്നത്. നടിയും ഡ്രൈവര്‍ സുനിലും തമ്മിലുള്ള ബന്ധത്തില്‍ ദുഹൂഹത എന്ന് പ്രൈം ടൈം ചര്‍ച്ചയില്‍ വാര്‍ത്ത സ്‌ക്രോള്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി റിമയുടെ ഫേസ്ബുക്ക് പോസ്റ്റും വന്നത്.

https://www.facebook.com/Malayalivartha



























