Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

ഷൂട്ടിങ് സ്ഥലത്തു നിന്നും നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

19 FEBRUARY 2017 09:19 AM IST
മലയാളി വാര്‍ത്ത

ഷൂട്ടിങ് സ്ഥലത്തു നിന്നും മലയാളി നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരേക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍നിന്ന് ആലുവ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുപേരെയും പിടികൂടിയത്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവയിലെത്തിച്ചു. കേസില്‍ പ്രതിയായ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ് ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇനിയും നാലു പ്രതികളെക്കൂടി പിടികൂടാനുണ്ട്. സംഭവത്തില്‍ ആകെ ഏഴു പ്രതികളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.
നടിയുടെ മുന്‍ ഡ്രൈവര്‍ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍ കുമാറാണ് (പള്‍സര്‍ സുനി) മുഖ്യപ്രതിയെന്നാണ് വിവരം. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണു കേസെടുത്തത്. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്ക്കു വിധേയയായ നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന.
അതേസമയം, എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിനുളള പുതിയ അന്വേഷണ സംഘം ഇന്നു ചുമതലയേറ്റെടുക്കും. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, മധ്യമേഖലാ ഐജി പി.വിജയന്‍ എന്നിവരും പുതിയ അന്വേഷണ സംഘത്തിലുണ്ട്. രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങള്‍ കൂടി നിലനില്‍ക്കുന്നതിനാല്‍ പരമാവധി വേഗത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനുളള തീവ്രശ്രമത്തിലാണ് പൊലീസ്. സംഭവം ഇങ്ങനെ:

നടി ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് സ്ഥലത്തു നിന്നു കൊച്ചിയിലേക്കു കാറില്‍ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഈ കാറിന്റെ ഡ്രൈവറാണു ഇന്നലെ കസ്റ്റ!ഡിയിലെടുത്ത മാര്‍ട്ടിന്‍. സിനിമാ നിര്‍മാണ കമ്പനി ഏര്‍പ്പാടാക്കിയ കാറിലായിരുന്നു നടിയുടെ യാത്ര. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണു പ്രതികള്‍ നടിയുടെ കാര്‍ തടഞ്ഞത്. പല ക്രിമിനല്‍ കേസുകളിലും പ്രതിയായ സുനില്‍ നേരത്തെ നടിയുടെ െ്രെഡവറായിരുന്നു. പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നടിയുടെ കാറിനെ മറ്റൊരു കാറില്‍ പിന്‍തുടര്‍ന്ന പ്രതികള്‍ അത്താണിക്കു സമീപം തടഞ്ഞു നിറുത്തി വണ്ടിയില്‍ അതിക്രമിച്ചു കയറുകയായിരുന്നു.

അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം നടി എതിര്‍ത്തു. ഇതോടെ തമ്മനത്തെ ഫ്‌ലാറ്റിലെത്തിച്ചു ലഹരിമരുന്നു കുത്തിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. പ്രതികളുടെ നിയന്ത്രണത്തില്‍ കാര്‍ പത്തോടെ പാലാരിവട്ടം ഭാഗത്ത് എത്തിയതായി നടി മൊഴി നല്‍കി. പിന്നീട് ഇവരെ തമ്മനം, ചക്കരപ്പറമ്പ്, വെണ്ണല പ്രദേശങ്ങളിലെ ഇടറോഡുകളിലൂടെ കാറില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണു നടി നല്‍കിയ സ്ഥല വിവരണത്തില്‍ നിന്നു പൊലീസിന്റെ അനുമാനം. പത്തര മണിയോടെ കാക്കനാട് വാഴക്കാല ഭാഗത്ത് ഇവരെ വിട്ട് പ്രതികള്‍ മറ്റൊരു വാഹനത്തില്‍ കടന്നു കളയുകയായിരുന്നു.



നിരീക്ഷണ ക്യാമറയില്‍ നിന്നാണ് ഈ കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചത്. കാക്കനാടു താമസിക്കുന്ന അടുത്ത സുഹൃത്തായ സംവിധായകന്‍ ലാലിന്റെ വീട്ടിലാണു നടി അഭയം പ്രാപിച്ചത്. ലാലാണു പൊലീസിനെ വിവരം അറിയിച്ചത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ മാര്‍ട്ടിനെ ചോദ്യം ചെയ്തു. നടിയുടെ യാത്രാ വിവരങ്ങള്‍ അക്രമി സംഘത്തിനു ചോര്‍ത്തിയതും തട്ടിക്കൊണ്ടു പോകാന്‍ ഒത്താശ ചെയ്തതും മാര്‍ട്ടിനാണെന്നു പൊലീസ് പറഞ്ഞു. അക്രമികളില്‍ നിന്നു നടിയെ രക്ഷപ്പെടുത്താന്‍ മാര്‍ട്ടിന്‍ ഒരു ഘട്ടത്തില്‍ പോലും ശ്രമിക്കാതിരുന്നതാണ് ഇയാളെ സംശയിക്കാന്‍ കാരണം.   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (12 hours ago)

Malayali Vartha Recommends