ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ എടുത്തു നോക്കിയാല്‍ അതില്‍ ഒരാള്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് കമല്‍ഹാസന്‍

ദൃശ്യത്തിന്റെ തമിഴ് പതിപ്പായ 'പാപനാശ'ത്തില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍;ലാലിന്റെ മകന്‍ പ്രണവും തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്ന് കമലഹാസന്‍ പറയുന്നു. സൂപ്പര്‍ താരത്തിന്റെ മകനെന്ന ഭാവം പ്രണവിനില്ലെന്നും പ്രണവിലെ പ്രതിഭയെ കാണാന്‍ തനിക്ക് കഴിഞ്ഞെന്നും താരം പറയുന്നു. ഇന്ത്യന്‍ സിനിമയിലെ വലിയ നടന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ ലാലിനൊപ്പം അഭിനയിക്കാന്‍ മുപ്പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. 'ഉന്നൈപ്പോല്‍ ഒരുവനിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ എടുത്തു നോക്കിയാല്‍ അതില്‍ ഒരാള്‍ മോഹന്‍ ലാല്‍ ആയിരിക്കുമെന്നുമാണ് കമലഹാസന്‍ പറയുന്നത്. മോഹന്‍ ലാലിന്റെ നിരവധി ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തോട് എപ്പോഴും വലിയ ആരാധനയാണെന്നും താരം പറയുന്നു.
സൗഹൃദം ഉണ്ടാവുന്നത് എവിടെ എപ്പോള്‍ എങ്ങനെ എന്ന് കൃത്യമായി ഓര്‍ത്തെടുക്കാനാവാതെ ജീവിതം മുഴുവനും നമ്മളെ വാരിപ്പുണരും. അത്തരത്തിലാണ് മോഹന്‍ലാലും താനുമായുള്ള സൗഹൃദമെന്നാണ് കമലഹാസന്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























