കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു

ഏറെ വിവാദമായ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോഴും കാര്യമായ തെളിവുകള്‍ ഒന്നും കണ്ടെത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ഈ തെളിവുകള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സ്ഥാപിക്കാന്‍ അപര്യാപതമാണ്. മറ്റേതെങ്കിലും ദേശീയ ഏജന്‍സികള്‍ പരിശോധിക്കട്ടെ എന്ന നിലപാടാണ് പൊലീസിനുള്ളത്.
വിശദമായ പരിശോധനയില്‍ വിഷാംശങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും ആറുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇതും കേസിന് സഹായിച്ചിരുന്നില്ല. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തെ വിശ്വാസമില്ലെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























