നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് ദിലീപ്, ദൈവത്തിന്റെ സ്വന്തം നട്ടില്‍ ഇത് സംഭവിച്ചു എന്നതാണ് കൂടുതല്‍ വിഷമകരം

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് നടന്‍ ദിലീപ് രംഗത്തെത്തി. സിനിമാതാരത്തിനെതിരായ ആക്രമണം സ്വന്തം വീടിനകത്തേക്ക് തന്നെ നോക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമാരംഗത്തെ ഒരാള്‍ക്ക് സംഭവിച്ചു എന്നതിനേക്കാള്‍ ദൈവത്തിന്റെ സ്വന്തം നട്ടില്‍ ഇത് സംഭവിച്ചു എന്നതാണ് കൂടുതല്‍ വിഷമകരമെന്നും ദിലീപ് പറഞ്ഞു.
കൊച്ചിയില്‍ നടന്ന പ്രതിഷേധ കൂട്ടയ്മയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംഭവത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇനിയൊരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്നും അതിനായി ഉറച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























